മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്

മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്

0
വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നവംബര്‍ നാലിന്. നേരത്തേ ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രചരിച്ചിരുന്നത്. ആക്ഷേപ ഹാസ്യ സ്വഭാവത്തില്‍ തയാറാക്കിയ ചിത്രത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മീന നായികയാകുന്നു. ഐമ സെബാസ്റ്റ്യന്‍, സനൂപ് സന്തോഷ് എന്നിവരാണ് ഇവരുടെ മക്കളുടെ വേഷത്തില്‍ എത്തുന്നത്. വിജെ ജെയിംസിന്റൈ ചെറുകഥയപ്രണയോപനിഷത്തിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് സിന്ധുരാജാണ്. വീക്കെന്‍ഡ്‌സ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മാണം നിര്‍വഹിക്കുന്നു.

SIMILAR ARTICLES

പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ദുല്‍ഖര്‍ ചിത്രം ഏറ്റെടുക്കാനൊരുങ്ങി അഞ്ജലി മേനോന്‍?

0

NO COMMENTS

Leave a Reply