തന്റെ ലിപ് ലോക്ക് ദുരുപയോഗം ചെയ്‌തെന്ന് ഹണി റോസ്
വണ്‍ ബൈ ടു എന്ന ചിത്രത്തിലെ തന്റെ ലിപ് ലോക്ക് ചിത്രത്തിന്റെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടതായി ഹണി റോസ്. ഇത് തന്നെ വേദനിപ്പിച്ചതായും വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. ചിത്രത്തിന്റെ പ്രമേയത്തിന് ആവശ്യമായതിനാലാണ് അത്തരമൊരു രംഗത്തിന് തയാറായത്.
സൂപ്പര്‍ ഹിറ്റ് ഉറപ്പിച്ച് ഊഴം; 15 ദിവസത്തില്‍ 14.67 കോടി
വളരെ ഇമോഷ്ണലായ രംഗമാണത്. എന്നാല്‍ പ്രൊമോഷനിലും പോസ്റ്ററുകളിലും അത് ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അതില്‍ വിഷമമുണ്ടെങ്കിലും ആ രംഗം അഭിനയിച്ചതില്‍ പശ്ചാത്തപമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിനെ കുറിച്ചും ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രത്തെ കുറിച്ചുമാണ് ഇപ്പോഴും പലര്‍ക്കും ചോദിക്കാനുള്ളതെന്നും ഹണി റോസ് പറയുന്നു.
ഇനി ഇത്തരം രംഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. വീട്ടില്‍ ആലോചിച്ചിട്ടേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കാറുള്ളൂവെന്നും താരം വ്യക്തമാക്കി.