സൂപ്പര്‍ ഹിറ്റ് ഉറപ്പിച്ച് ഊഴം; 15 ദിവസത്തില്‍ 14.67 കോടി
പൃഥ്വിരാജ്- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ വന്‍ അഭിപ്രായമുള്ള ഒരു സിനിമയായി മാറാന്‍ ഊഴത്തിനായില്ല എങ്കിലും ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയ്ക്കും ചിത്രം ശരാശരിക്കു മുകളിലുള്ള കളക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്. 15 ദിവസത്തില്‍ 14.67 കോടി രൂപയാണ് ഊഴം കളക്റ്റ് ചെയ്തത്.
മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്
5ദിവസത്തില്‍ 5.41 കോടിയും 10 ദിവസത്തില്‍ 10.89 കോടി രൂപയുമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. എറണാകുളത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നു മാത്രമായി 13 ദിവസത്തില്‍ 72.49 ലക്ഷം കളക്റ്റ് ചെയ്യാന്‍ ചിത്രത്തിനായി.