പരാജയപ്പെട്ട ആ ഡാന്‍സ് പെര്‍ഫോമന്‍സിനെ കുറിച്ച് സായ് പല്ലവി
പ്രേമത്തിലെ മലരായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന സായ്പല്ലവിക്ക് നൃത്തത്തിലുള്ള മികവ് തെളിയിക്കപ്പെട്ടിട്ടുള്ളത്. പ്രേമത്തിലെ ഡപ്പാംകൂത്ത് പാട്ടിനൊത്തുള്ള സായ് യുടെ നൃത്തം ജോര്‍ജ്ജിനെ മാത്രമല്ല പ്രേക്ഷകരെയും ഞെട്ടിച്ചു. തമിഴിലെ ഒരു പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ തന്റെ ആദ്യ ഡാന്‍സ് പെര്‍ഫോമന്‍സ് പരാജയമായിരുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറയുന്നു. ആറാം വയസില്‍ ആയിരുന്നേ്രത അത്. ആ മല്‍സരത്തില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ ചെയ്യുന്ന പല കാര്യങ്ങളും ശരിയാവുന്നില്ലെന്ന് ബോധ്യപ്പെട്ടതെന്നും സായ്പല്ലവി പറയുന്നു.