മേക്കപ്പിനെ ചൊല്ലി ഖുശ്ബുവിനെ ഫാസില്‍ ശകാരിച്ചു!
തെന്നിന്ത്യയില്‍ 90കളില്‍ ഏറെ തിളങ്ങി നിന്ന നായികാ താരമായിരുന്നു ഖുശ്ബു. വര്‍ഷം 16 എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു അരങ്ങേറിയത്. ഫാസില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു വര്‍ഷം 16. കാര്‍ത്തിക് ആയിരുന്നു നായകനായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ വെളിപ്പെടുത്തി. ഒരു രംഗത്തില്‍ ഖുശ്ബുവിന്റെ മുഖഭാവം ഫാസില്‍ എത്ര ശ്രമിച്ചിട്ടും ശരിയായില്ല. ശോക ഭാവമായിരുന്നു കിട്ടേണ്ടിയിരുന്നത്. ഒടുവില്‍ ഫാസില്‍ ഒരു വിദ്യ പ്രയോഗിച്ചു.
അനുഷ്‌ക വിവാഹത്തിലേക്ക്? പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല
ഖുശ്ബുവിനെ നന്നായി മേക്കപ്പ് ചെയ്യണമെന്ന് പറഞ്ഞ് അയച്ച ശേഷം ക്യാമറാമാന്‍ ആനന്ദക്കുട്ടനോട് ഖുശ്ബു വരുമ്പോള്‍ ക്യാമറ ഓണാക്കാന്‍ പറഞ്ഞു. ഖുശ്ബു എത്തിയതും എന്ത് മേക്കപ്പാണിത് എന്നു പറഞ്ഞ് ഫാസില്‍ രോഷാകുലനായി. സ്തംഭിച്ചുപോയ ഖുശ്ബുവിന്റെ മുഖം കൃത്യമായി പകര്‍ത്തുകയും ചെയ്തു. ഷൂട്ടിംഗിന്റെ അവസാന ദിവസം ഇക്കാര്യം ഫാസില്‍ താരത്തോട് വെളിപ്പെടുത്തുകയും ചെയ്തു.