തന്റെ പദവികള്‍ക്ക് പിന്നില്‍ മമ്മൂട്ടിയെന്ന് ഇന്നസെന്റ്

തന്റെ പദവികള്‍ക്ക് പിന്നില്‍ മമ്മൂട്ടിയെന്ന് ഇന്നസെന്റ്

0

ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ സംഘാടന മികവ് സിനിമാക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുള്ള ആളാണ. ഇപ്പോള്‍ എംപി എന്ന നിലയില്‍ രാഷ്ട്രീയത്തിലും തിളങ്ങുന്നു. എന്നാല്‍ തന്നെ പദവികള്‍ക്കായി നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചത് മമ്മൂട്ടിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നസെന്റ്. ‘ അമ്മ’ യുടെ തെരഞ്ഞെടുപ്പ് വരുന്ന സമയത്താണ് ഒരിക്കല്‍ ശ്രീനിവാസന്‍ ഇന്നസെന്റിനോട് ഫോണില്‍ വിളിച്ചു പ്രസിഡന്റ് ആവണം എന്നാവശ്യപ്പെത്. കഴിവും പ്രാപ്തിയുമുള്ളവര്‍ വേറെ ഉണ്ടെന്നും തനിക്ക് കഴിയില്ലെന്നും ഇന്നസെന്റ് പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ഫോണ്‍ മമ്മൂട്ടിയെ ഏല്‍പ്പിച്ചു. മമ്മൂട്ടിയുടെ ബോധ്യപ്പെടുത്തലിലും നിര്‍ബന്ധത്തിലും ഇന്നസെന്റ് ഒടുവില്‍ സമ്മതം മൂളി. പിന്നീട് ഇരിങ്ങാലക്കുടയില്‍ നിന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പറഞ്ഞ് ഒരിക്കല്‍കൂടി മമ്മൂട്ടി വിളിച്ചു. അന്ന് , പല കാരണങ്ങള്‍ നിരത്തി ഇന്നസെന്റ് രക്ഷപെടുകയായിരുന്നു . പക്ഷേ, പാര്‍ലമെന്റ് ഇലക്ഷന്‍ അടുത്തപ്പോള്‍ മമ്മൂട്ടി വീണ്ടും വിളിച്ചു . ‘ താങ്കള്‍ പാര്‍ലമെന്റ് മെമ്പറായി മത്സരിക്കണമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നുണ്ട് ” അതുകൊണ്ട് താനാണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി”. പിന്നെ മറിച്ചു പറയാന്‍ പറ്റിയില്ലെന്ന് ഇന്നസെന്റ് പറയുന്നു

SIMILAR ARTICLES

ദുല്‍ഖറിനായി മമ്മൂട്ടി വേണ്ടെന്നുവെച്ച ചിത്രത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്

0

NO COMMENTS

Leave a Reply