ഒപ്പത്തില്‍ ലിസിയെ അപമാനിക്കുന്ന കമ്മന്റുണ്ടെന്ന് പരാതി; താരത്തിന് നീരസം

ഒപ്പത്തില്‍ ലിസിയെ അപമാനിക്കുന്ന കമ്മന്റുണ്ടെന്ന് പരാതി; താരത്തിന് നീരസം

0
മലയാള സിനിമാ ലോകം കണ്ട വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് ഒപ്പം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുമ്പോള്‍ ചിത്രത്തിലെ ഒരു സംഭാഷണത്തെ കുറിച്ച് കടുത്ത അമര്‍ഷത്തിലാണേ്രത ലിസി. ലിസിയുമായുള്ള വിവാഹ മോചനത്തിനു ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒപ്പം. പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണമാണ് ലിസിയെ ചൊടിപ്പിക്കുന്നത്. വിവാഹമോചനത്തിനു ശേഷം ലിസി കളരി അഭ്യസിക്കുകയും അതിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളിരി അഭ്യാസമാണെന്നു നടി പറയുകയും ചെയ്തു.
ഒപ്പത്തിലെ സംഭാഷണത്തോടുള്ള പ്രതികരണം ലിസി നടത്തുമോയെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

NO COMMENTS

Leave a Reply