അല്‍ഫോണ്‍സ് പുത്രന്‍ ബോളിവുഡിലേക്ക്; ഏതു ചിത്രം വേണമെന്ന് പ്രേക്ഷകര്‍ക്ക് പറയാം

അല്‍ഫോണ്‍സ് പുത്രന്‍ ബോളിവുഡിലേക്ക്; ഏതു ചിത്രം വേണമെന്ന് പ്രേക്ഷകര്‍ക്ക് പറയാം

0

നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ അല്‍ഫോണ്‍സ് പുത്രന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. പുത്രന്റെ ആദ്യ ഹിന്ദി ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുംബൈയില്‍ ഉള്ള പുത്രന്‍ അതിനിടെ തന്റെ ചിത്രത്തിന്റെ പ്രമേയം എന്താകണമെന്ന് പ്രേക്ഷകരോട് അഭിപ്രായം ആരാഞ്ഞു. പ്രേമമോ നേരമോ റീമെക്ക് ചെയ്യണോ അതോ മറ്റൊരു പ്രമേയം ആവശ്യമുണ്ടോ എന്നാണ് ഫേസ്ബുക്കിലൂടെ പുത്രന്റെ ചോദ്യം. റീമേക്ക് ചെയ്യുമ്പോള്‍ വ്യത്യസ്തമായ മേക്കിംഗ് ആയിരിക്കും സ്വീകരിക്കുക എന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. വേറൊരു പ്രമേയം വേണമെന്നാണ് നടന്‍ അജു വര്‍ഗീസ് കമ്മന്റ് ചെയ്തത്.
ലോക സിനിമാ ചരിത്ത്രതില്‍ പുതുമ ഒന്നുമില്ലാത്ത സിനിമ എടുക്കുന്ന തന്നോട് അജു എങ്ങനെ ഈ വാക്കുകള്‍ പറഞ്ഞുവെന്നാണ് അല്‍ഫോണ്‍സിന്റെ മറുപടി. എന്തായാലും അജുവിന്റെ അഭിപ്രായത്തോട് യോജിച്ചാണ് നിരവധി പേര്‍ കമ്മന്റ് ചെയ്തത്.

NO COMMENTS

Leave a Reply