ചെന്നൈ ബോക്‌സ് ഓഫിസിലും ഒപ്പം ഹിറ്റ്
മലയാളക്കരയില്‍ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ കളക്ഷന്‍ ആദ്യ രണ്ട് ആഴ്ചകളില്‍ തന്നെ ഒപ്പം സ്വന്തമാക്കി കഴിഞ്ഞു. ഓണാവധി ഒപ്പത്തിന്റെ കളക്ഷന്‍ ഒരിക്കല്‍ പോലും താഴാതെ നിലനിര്‍ത്തി. ആദ്യദിനത്തിലെ ശരാശരി പ്രകടനത്തിനു ശേഷം മികച്ച അഭിപ്രായം സ്വന്തമാക്കിയ ഒപ്പം കുതിച്ചുകയറുകയായിരുന്നു.
തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് സണ്ണി ലിയോണ്‍
എന്നാല്‍ കേരളത്തിനു പുറത്ത് തമിഴകത്തും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഈ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിനു സാധിക്കുന്നുണ്ട്. റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫിസ് കളകഷനില്‍ അഞ്ചാമതെത്താന്‍ ഒപ്പത്തിനായി. ഒരുമലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച നേട്ടമാണിത്. രണ്ടാമത്തെ ആഴ്ച നില ഒന്നുകൂടി മെച്ചപ്പെടുത്തി കളക്ഷനില്‍ നാലാം സ്ഥാനത്തെത്താന്‍ തമിഴകത്തിലും ഒപ്പത്തിനായി. ഇന്ത്യയില്‍ മറ്റ് റിലീസിംഗ് സെന്ററുകളിലും മലയാള ചിത്രത്തിനു ലഭിക്കാവുന്ന മികച്ച സ്വീകരണം ഒപ്പം സ്വന്തമാക്കുന്നുണ്ട്.
പിങ്കില്‍ തിളങ്ങി കനിഹ ; വനിത ഫോട്ടോഷൂട്ട് വീഡിയോ കാണാം