അല്‍ത്താഫ് സംവിധാനം ചെയ്യുന്ന നിവിന്‍പോളി ചിത്രത്തില്‍ ലാലും. നിവിന്‍ പോളിയുടെ അച്ഛനായാണ് ലാല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും ഈ ചിത്രം തിയറ്ററുകളിലെത്തുക. ആദ്യമായാണ് ലാലും നിവിന്‍ പോളിയും സ്‌ക്രീനില്‍ ഒരുമിക്കുന്നത്.
ഇംഗ്ലീഷില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി
സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും നിവിന്‍ പോളി അല്‍ത്താഫ് ചിത്രത്തിലേക്ക് കടക്കുക. നേരത്തേ ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന ചിത്രം നിവിന്റെ തിരക്കുകളെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.