വൈറ്റിന്റെ റിലീസ് ഡേറ്റ് ടീസറും ഒഫിഷ്യല്‍ ട്രെയ്‌ലറും പുറത്ത്
ഉദയ് ആനന്ദ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രണയനായകനായെത്തുന്ന വൈറ്റിന്റെ റിലീസ് ഡേറ്റ് ഉറപ്പിച്ചുകൊണ്ട് ടീസര്‍ എത്തി. ഏറെത്തവണ മാറ്റിവെക്കപ്പെട്ട ചിത്രം ഈ മാസം 29ന് തിയറ്ററുകളിലെത്തുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഹുമ ഖുറേഷി നായകനാകുന്ന ചിത്രം ഏറക്കുറെ പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിച്ചത്.
ആദ്യവാര കളക്ഷന്‍; കരിക്കിന്‍ വെള്ളവും കരിങ്കുന്നവും ഹിറ്റിലേക്ക്
വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇറോസ് ഇന്റര്‍നാഷണലിന്റെ പേജിലാണ് ടീസര്‍ റിലീസായത്. മമ്മൂട്ടി കഥാപാത്രം തന്റെയും ഹുമയുടെ കഥാപാത്രത്തിന്റെയും ജനന തീയതിയിലൂടൈ വൈറ്റിന്റെ റിലീസ് ഡേറ്റ് പറയുന്ന രീതിയിലാണ് ടീസര്‍. http://erosnow.com/#!/movie/watch/1050491/white/6738114/exclusive—official-teaser
ഇതിനു പിന്നാലെ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലറുമെത്തി. കസബയുടെ വിജയം ആഘോഷമാക്കിയ ആരാധകര്‍, വൈറ്റിനും മികച വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ്
.http://erosnow.com/#!/movie/watch/1050491/white/6714813/official-trailer
ഇംഗ്ലീഷില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി