ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി വീണ്ടും ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന തോപ്പില്‍ ജോപ്പന്‍ ഓണത്തിന് റിലീസ് ഉണ്ടാകില്ല. ഒരു എഫ്എം ചാനലിലെ അഭിമുഖത്തിനിടെ മമ്മൂട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കി. ഓണം കഴിഞ്ഞു മാത്രമേ ചിത്രം തിയറ്ററുകളിലെത്തു.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം നേരത്തേ ഓണത്തിന് തിയറ്ററുകളിലെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ജൂലൈയില്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുന്നത് എന്നതു കൂടി കണക്കിലെടുത്താണ് റിലീസ് നീട്ടിയത്.
വിജയുടെ അറുപതാം ചിത്രത്തില്‍ വിജയ രാഘവനും
ജൂലൈ ആദ്യം റിലീസ് ചെയ്ത കസബ മികച്ച നിലയില്‍ തിയറ്ററുകളില്‍ തുടരുകയാണ്. ജൂലൈ അവസാനത്തില്‍ വൈറ്റുമെത്തും. ഒരു മാസത്തിന്റെ മാത്രം ഇടവേളയില്‍ തോപ്പില്‍ ജോപ്പനുമെത്തിയാല്‍ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. നവരാത്രി അവധിയോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിലെത്താനാണ് ഇനി സാധ്യത. നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും ആന്‍ഡ്രിയയുമാണ് നായികമാര്‍. കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം തയാറാകുന്നത്.