ചെമ്പന്‍ വിനോദ് സംവിധായകനാകുന്നു; പ്രധാന വേഷത്തില്‍ സൗബിന്‍
അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന ചെമ്പന്‍ വിനോദ് സംവിധായകനായുന്നു. ചെമ്പന്റെ ജന്‍മനാടായ അങ്കമാലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിട്ടുള്ളത്. തിരക്കഥാ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍. സുധി കോപ്പ തുടങ്ങിയവര്‍ പ്രധന വേഷങ്ങളില്‍ ചിത്രത്തിലുണ്ടാകും.
അജിത് ചിത്രത്തില്‍ നിന്നും സായ് പല്ലവി ഒഴിവായി
മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു കോമഡി ത്രില്ലര്‍ സ്വഭാവമായിരിക്കും ചിത്രത്തിന് ഉണ്ടാകുക. 2010ല്‍ നായകന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയെങ്കിലും 2012ല്‍ പുറത്തിറങ്ങിയ ആമേനിലെ പ്രകടനമാണ് ചെമ്പന്‍ വിനോദിനെ ശ്രദ്ധേയനാക്കിയത്.