അജിത് ചിത്രത്തില്‍ നിന്നും സായ് പല്ലവി ഒഴിവായി
മണിരത്‌നവും കാര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും അവസാന നിമിഷം സായ് പല്ലവി മാറ്റപ്പെട്ട കാര്യം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ മറ്റൈാരു വന്‍ പ്രൊജക്റ്റ് കൂടി താരത്തിന് നഷ്ടമായിരിക്കുന്നു. വേതാളം സംവിധാനം ചെയ്ത ശിവ വീണ്ടും അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് സായ്പല്ലവിയെയായിരുന്നു. എന്നാല്‍ തെലുങ്കിലെ ഒരു ചിത്രത്തിനു നല്‍കിയ ഡേറ്റുകള്‍ കാരണം അജിത് ചിത്രം ഒഴിവാക്കേണ്ടി വരുകയായിരുന്നു എന്ന് സായ് പല്ലവിയുടെ അമ്മ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
പാര്‍വതി സംവിധാനത്തിലേക്ക്; പൃഥ്വിരാജോ നിവിന്‍പോളിയോ നായകനാകും?
തല 57 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രം 2017ല്‍ തിയറ്ററുകളിലെത്തും.
2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍