Tags Posts tagged with "sai pallavi"

sai pallavi

മണിരത്‌നം ചിത്രത്തില്‍ നായിക സായ് പല്ലവി, രണ്ടു നായകന്‍മാരില്ല

0

സൂപ്പര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തെപ്പറ്റി ഏറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും കാര്‍ത്തിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാകും അത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നാനി ദുല്‍ഖറിന് പകരമെത്തുന്നു എന്നും വാര്‍ത്തകളെത്തി. ഇപ്പോഴിതാ നാനി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ മണിരത്‌നം ചിത്രത്തില്‍ അടുത്തു തന്നെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും അത് കാര്‍ത്തി നായകനാകുന്ന ചിത്രമല്ല എന്നാണ് നാനി വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിയും ജീത്തും ജോസഫും ഒന്നിക്കുന്നു

കാര്‍ത്തിയാകും മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ എന്ന് ഉറപ്പായതോടെ നായികയെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ കിട്ടിത്തുടങ്ങി. സായ്പല്ലവിയാകും നായികാ വേഷത്തില്‍ അടുത്ത മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവുക. പ്രേമത്തിലെ തമിഴ് പെണ്‍കൊടി മലരായി തമിഴകത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി.

ദുല്‍ഖര്‍ – സായ് പല്ലവി ഫസ്റ്റ് ലുക്ക് പുറത്ത്

0

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ഒന്നിക്കുന്ന കലിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രതീക്ഷിച്ചതു പോലെ ഒരു പ്രണയ ചിത്രത്തിന്റെ സൂചനകളാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖറും സായ് പല്ലവിയും ദമ്പതികളായാണ് എത്തുന്നത്. സമീറിന്റെ സംവിധാനത്തില്‍ മുമ്പ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ ദുല്‍ഖര്‍ നായകനായിരുന്നു. എന്തായാലും പ്രേമത്തിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ മലര്‍ ദുല്‍ഖറുമായി ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലര്‍ ഫാന്‍സും ദുല്‍ഖര്‍ ഫാന്‍സും.

ദുല്‍ക്കര്‍- സായ്പല്ലവി ചിത്രത്തിന്‍റെ പേര് കലി, ഫോട്ടോകള്‍ കാണാം

0

പ്രേമത്തിലൂടെ മലയാളക്കര മാത്രമല്ല തമിഴ്‌നാട്ടിലും സുപരിചിതയാണ് സായ്പല്ലവി. പ്രേമം ചെന്നൈയിലെ തിയറ്ററില്‍ 200 ദിവസങ്ങളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സായ് പല്ലവി തന്റെ സ്വന്തം ഭാഷയായ തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. സാക്ഷാല്‍ മണിരത്‌നത്തിന്‍റെ ചിത്രത്തില്‍ ഓഡിഷനിലൂടെ സായ് പല്ലവിയെ നായികയായി തെരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. അടുത്ത കാലത്തായി വന്‍ ഹിറ്റുകള്‍ സ്വന്തമാക്കാനാകാത്ത കാര്‍ത്തി മണിരത്‌നം ചിത്രം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ്. സായ് പല്ലവി കൂടി ചിത്രത്തിലെത്തുന്നതോടെ പ്രതീക്ഷകള്‍ ഏറുകയാണ്.

സായ് പല്ലവി എല്ലാം ഒത്തിണങ്ങിയ നടിയെന്ന് വിനയ് ഫോര്‍ട്ട്

0

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിനയ സംഭാഷണ ശൈലി കൊണ്ട് ശ്രദ്ധേയനാണ് വിനയ് ഫോര്‍ട്ട്. ഗൗരവമുള്ള വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ വിനയ് പ്രേമത്തിലൂടെ ഹാസ്യവും തനിക്ക് മികച്ച രീതിയില്‍ വഴങ്ങുമെന്ന് വിനയ് തെളിയിച്ചു. തനിക്കൊപ്പം അഭിനയിച്ച നായികമാരില്‍ എല്ലാം ഒത്തിണങ്ങിയ നടി പ്രേമം നായിക സായ് പല്ലവിയാണെന്നു പറയുന്നു വിനയ് ഫോര്‍ട്ട്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയ് ഇങ്ങനെ പറയുന്നത്.
സൗന്ദര്യവും വ്യക്തിത്വവും ഒത്തിണങ്ങിയ നടിയാണ് സായ്പല്ലവി. വ്യക്തിത്വത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സൗഹൃദങ്ങള്‍ തെരഞ്ഞെടുക്കാറുള്ളതും അത്തരത്തിലാണെന്നും വിനയ് പറയുന്നു. സായ് പല്ലവിയുടെ പെരുമാറ്റ ശൈലി ആകര്‍ഷകമാണ്. ഗ്രേസ്ഫുള്‍നെസും സത്യസന്ധതയുമാണ് സായ്പല്ലവിയുടെ മേന്മകളെന്നും വിനയ് വാചാലനാകുന്നു.

ദുല്‍ക്കര്‍- സായ്പല്ലവി ചിത്രത്തിന്‍റെ പേര് കലി, ഫോട്ടോകള്‍ കാണാം

0

ദുല്‍ഖര്‍ സല്‍മാനും സായ്പല്ലവിയും ഒന്നിക്കുന്ന സമീര്‍ താഹിര്‍ ചിത്രത്തിന്റെ പേര് ‘കലി
‘ എന്നുറപ്പിച്ചു. ഇതിനകം തന്നെ ഷൂട്ടിംഗ് തുടങ്ങിയിട്ടുള്ള ചിത്രത്തില്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരായാണ് വേഷമിടുന്നത്.

രണ്ടാം ചിത്രം സുന്ദരനായ ദുല്‍ഖറിനു വേണ്ടി: സായ് പല്ലവി

രാജേഷ് ഗോപിനാഥിന്റേതാണ് തിരക്കഥ. ദുല്‍ഖറും സായ്പല്ലവിയും ഒത്തു ചേര്‍ന്ന ലൊക്കേഷനിലെ പുതിയ ചിത്രങ്ങള്‍ കാണാം.

രണ്ടാം ചിത്രം സുന്ദരനായ ദുല്‍ഖറിനു വേണ്ടി: സായ് പല്ലവി

0

പ്രേമത്തിനു ശേഷം നിരവധി തിരക്കഥകള്‍ കേട്ടെങ്കിലും അതിനെല്ലാം നോ പറയുകയായിരുന്നുവെന്ന് സായ് പല്ലവി. മലര്‍ ഹാങ് ഓവര്‍ മലയാളികളെ എന്ന പോലെ തന്നെയും ബാധിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സമീര്‍ താഹിര്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ് മലര്‍.
ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഈ ചിത്രം തെരഞ്ഞെടുക്കുന്നതിന് പ്രധാന കാരണമെന്ന് പറയുന്നു സായ്പല്ലവി. ദുല്‍ഖറിന്റെ സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്. താനും സഹോദരിയും ദുല്‍ഖറിന്റെ ആരാധികമാരാണെന്നും സായ്പല്ലവി വെളിപ്പെടുത്തി. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയായാണ് സായ് പല്ലവിയെത്തുന്നത്.
സമീര്‍ താഹിറാണ് ചിത്രം തെരഞ്ഞെടുക്കാനുള്ള രണ്ടാമത്തെ കാരണം. സമീറിന്റെ മുന്‍ ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ടെന്നും തനിക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് സമീറെന്നും സായ്പല്ലവി പറയുന്നു.