സായ് പല്ലവിയെ മണിരത്‌നത്തിന് റെക്കമന്റ് ചെയ്തത്

സായ് പല്ലവിയെ മണിരത്‌നത്തിന് റെക്കമന്റ് ചെയ്തത്

0

മലയാളികളുടെ മനംകവര്‍ന്ന മലര്‍ മിസ് തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അതും മണിരത്‌നം ചിത്രത്തില്‍. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ ഒഴുക്കോടെ തമിഴ് സംസാരിക്കാനറിയാവുന്ന സിംപിളും സുന്ദരിയുമായൊരു നായികയെയാണ് മണിരത്‌നം തേടിയിരുന്നത്. പുതുമുഖങ്ങളെ തെരഞ്ഞെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഒന്നും ശരിയാകാതെ വന്നപ്പോള്‍ കീര്‍ത്തി സുരേഷിനെയോ നിത്യാ മേനോനെയോ നായികയാക്കാനും ഉദ്ദേശിച്ചു.

വൈറ്റ് മമ്മൂട്ടിയുടെ വിഷു റിലീസ്

ആ സമയത്താണ് സുഹാസിനി മണിരത്‌നം പ്രേമം കാണുന്നത്. ചിത്രത്തിലും മലരായെത്തിയ സായ്പല്ലവിയുടെ പ്രകടനത്തിലും ഇംപ്രസ്ഡ് ആയ സുഹാസിനി, മണിരത്‌നം ചിതത്രത്തിനായി സായ് പല്ലവിയെ നിര്‍ദേശിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റും ഓഡിഷനും കഴിഞ്ഞതോടെ മണിരത്‌നവും ഒകെ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ മനസില്‍ കണ്ട് തയാറാക്കിയ കഥാപാത്രമാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തിരക്കുകള്‍ കാരണം ദുല്‍ഖറിന് മണിരത്‌നം ചിത്രം ഒഴിവാക്കേണ്ടി വരികയായിരുന്നു.

SIMILAR ARTICLES

ശങ്കര്‍ ചിത്രത്തില്‍ വിജയും വിക്രമും ഒന്നിക്കും?

0

NO COMMENTS

Leave a Reply