സമുദ്രക്കനിയും ശശികുമാറും വീണ്ടും ഒന്നിക്കുന്നു
സുബ്രഹ്മണ്യപുരം എന്ന നാഴികക്കല്ലിലൂടെയാണ് സമുദ്രക്കനിയും ശശികുമാറും സിനിമയിലേക്ക് വരവറിയിച്ചത്. തമിഴ് സിനിമാലോകം അന്നു വരെ പരിചയിച്ചിട്ടില്ലാത്ത ആഖ്യാനശൈലിയായിരുന്നു ശശികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. അതില്‍ ഒരു പ്രധാനവേഷത്തില്‍ സമുദ്രക്കനിയുമുണ്ടായിരുന്നു. പിന്നീട് നാടോടികള്‍ എന്ന ചിത്രത്തിലൂടെ സമുദ്രക്കനി സംവിധായകനായപ്പോള്‍ നായകനായത് ശശികുമാര്‍. പിന്നീട് ഇരുവരും അഭിനേതാക്കളായി മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി. സമുദ്രക്കനിയുടെ സംവിധാനത്തില്‍ പോരാളിയിലും ശശികുമാര്‍ വേഷമിട്ടു. ശശികുമാര്‍ സംവിധാനം ചെയ്ത ഈശനില്‍ സമുദ്രക്കനിക്കുമുണ്ടായിരുന്നു ഒരു പ്രധാന വേഷം.
ദീപികയുടെ ട്രിപ്പിള്‍ എക്‌സിനെ കുറിച്ചറിയാന്‍ ഫാന്‍ ക്ലബുകള്‍ക്ക് ആകാംക്ഷ
തന്റെ സംവിധാനത്തില്‍ ഒരിക്കല്‍ കൂടി ശശികുമാര്‍ നായകനായെത്തും എന്ന് സമുദ്രക്കനി വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ഇപ്പോള്‍ വിസാരണൈയിലെ മുഖ്യ വേഷത്തിലെ പ്രകടനത്തിന് ഒട്ടേറേ അഭിനന്ദനങ്ങളുടെ നടുവിലാണ് സമുദ്രക്കനി.