കര്‍ണനില്‍ ദുര്‍വാസാവായി ജഗതി
ജഗതി ശ്രീകുമാര്‍ മലാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. അപകടം പറ്റി വിശ്രമം നയിക്കേണ്ടി വരുന്നതു വരെ ജഗതിയില്ലാത്ത മലയാള സിനിമാ ലോകത്തെ കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. നാലു വര്‍ഷത്തോളമായി ചികില്‍സയിലുള്ള ജഗതി തന്റെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തുകയാണ്. അതിനിടെ ജഗതി വര്‍ഷങ്ങള്‍ മുമ്പ്് അവതരിപ്പിച്ച ഒരു പുരാണ വേഷം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ബിഗ് സ്‌ക്രീനിലല്ല, മിനി സ്‌ക്രീനിലാണെന്ന് മാത്രം.
ഷാറൂഖ് ഖാന്‍ മരണത്തെ കുറിച്ച് സംസാരിക്കുന്നു
കുഞ്ഞുമോന്‍ താഹ ഒരുക്കുന്ന കര്‍ണന്‍ എന്ന പരമ്പരയില്‍ ദുര്‍വാസാവിന്റെ വേഷമാണ് ജഗതി കൈകാര്യം ചെയ്യുന്നത്. കര്‍ണന്റെ ജീവിതം സിനിമയാക്കണമെന്ന് കുഞ്ഞുമോന്‍ താഹയും കരുതിയിരുന്നെങ്കിലും ഇത്രയും വലിയ കാന്‍വാസില്‍ സിനിമയൊരുക്കാനുള്ള ധൈര്യക്കുറവ് കാരണം പരമ്പരയാക്കി മാറ്റുകയായിരുന്നു. അംബാസമുദ്രത്തിലും കായംകുളത്തുമായിട്ടായിരുന്നു ചിത്രീകരണം. അപകടത്തിന് രണ്ടുമാസം മുന്‍പാണ് ജഗതിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ദുര്‍വാസാവായി അദ്ദേഹം തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും കുഞ്ഞുമോന്‍ താഹ പറയുന്നു.