പുലി മുരുകന്‍ വിഷുവിനെത്തും, 3000 തിയറ്ററുകളില്‍, 5 ഭാഷകളില്‍

പുലി മുരുകന്‍ വിഷുവിനെത്തും, 3000 തിയറ്ററുകളില്‍, 5 ഭാഷകളില്‍

0

ഏറെക്കാലമായുള്ള ലാലേട്ടന്‍ ആരാധകരുടെ കാത്തിരിപ്പിന് വിഷുവിന് അവസാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈശാഖിന്റെ സംവിധാനത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന പുലി മുരുകന്‍ വിഷു റിലീസായി ലോകമെമ്പാടുമുള്ള 3000 തിയറ്ററുകളില്‍ എത്തും. അതിനിടെ മലയാളത്തിനു പുറമേ മറ്റ് നാലു ഭാഷകളില്‍ കൂടി പുലിമുരുകന്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുലിമുരുകനെ മൊഴിമാറ്റം നടത്താനാണ് ആലോചിക്കുന്നത്. മോഹന്‍ലാലിന് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും ഇതിന് കാരണമാണ്.

മൈഥിലിക്കെതിരേ അപവാദം പറഞ്ഞ പോര്‍ട്ടലുകള്‍ക്കെതിരേ കേസ്

മലയാള സിനിമയില്‍ ഇതുവരെ കണ്ട ഏറ്റവും വലിയ ബിഗ് റിലീസ് 450 തിയറ്ററുകളാണ്. എന്നാല്‍ മലയാള സിനിമാ ലോകത്തിന് സങ്കല്‍പ്പിക്കാനാകാത്ത ഭീമന്‍ റിലീസാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉദയ്കൃഷ്ണ- സിബി കെ തോമസിന്റെ രചനയില്‍ ഒരു മുഴുനീള ത്രില്ലര്‍ ചിത്രമായി എത്തുന്ന പുലി മുരുകനില്‍ മോഹന്‍ലാല്‍ ഒരു അനിമല്‍ ട്രെയ്‌നറുടെ വേഷത്തിലാണ്.

NO COMMENTS

Leave a Reply