കുഞ്ഞാലി മരയ്ക്കറായി മമ്മൂട്ടി; ട്രെയ്‌ലര്‍ കാണാം
മോഹന്‍ലാല്‍ മുമ്പ് സംസ്‌കൃത നാടകത്തിലൂടെ ഭീമനായി അരങ്ങത്തെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ലാലിന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകളെല്ലാം വേണ്ടത്ര തയാറെടുപ്പുകളില്ലാത്തതിനാലോ ലാല്‍ എന്ന വ്യക്തിയില്‍ തന്നെ കേന്ദ്രീകരിക്കുന്നതിനാലോ നെഗറ്റിവ് അഭിപ്രായങ്ങള്‍ സ്വന്തമാക്കാന്‍ ഇടയാക്കി. ദേശീയ ഗെയിംസിനിടെ ലാല്‍ കുഞ്ഞാലി മരയ്ക്കാറായെത്തുന്ന ഒരു വിഡിയോ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് പ്രദര്‍ശിപ്പിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയുടെ തുടക്കമാണിതെന്ന് കേട്ടിരുന്നെങ്കിലും ആ പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിതാ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ ഒരുങ്ങുകയാണ്.
Fort St. Angelo otherwise known to us as Kannur Kotta gets ready for a monumental sound and light hybrid show. It’s a new experience to voice 500 years of history through my lead character ” The Count of Fort St. Angelo “. It features my voice which will speak out the tales of the Fort.Here is the curtain raiser….
Posted by Mammootty on Friday, February 26, 2016
സിനിമയിലല്ല അരങ്ങില്‍ തന്നെയാണ് മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരാകുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മമ്മൂട്ടിയുടെ ഈ വേറിട്ട പ്രകടനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കകുകയാണ്. കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലാണ് അവതരണം. നേരത്തേ മമ്മൂട്ടിയെ കുഞ്ഞാാലി മരയ്ക്കരാക്കി അമല്‍നീരദ് ഒരു ചിത്രം ഒരുക്കാനിരുന്നതാണ്.