വിവാഹം കഴിഞ്ഞ് ഒരാഴ്ചയില്‍, എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഫഹദ് ചോദിച്ചു- നസ്‌റിയ
ഫഹദ് ഫാസിലും നസ്‌റിയയും വിവാഹിതരായപ്പോള്‍ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയാണ് നസ്‌റിയ അടുത്തിനെ നടന്ന ഒരു അഭിമുഖത്തില്‍. ഫഹദിനെ നഷ്ടപ്പെടാതിരിക്കാനാണ് താന്‍ ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായതെന്ന് നസ്‌റിയ പറയുന്നു. 26 വയസില്‍ മതി കല്യാണമെന്നായിരുന്നു ധാരണ. എന്നാല്‍ ഫഹദിനെ കണ്ടുമുട്ടിയപ്പോള്‍ ഇതിലും നല്ല ജീവിത പങ്കാളി ഇനി ലഭിക്കില്ലെന്നു തോന്നി. അപ്പോള്‍ വിവാഹത്തിനു തയാറായില്ലെങ്കില്‍ 12 വയസ് വ്യത്യാസമുള്ള ഫഹദിനെ നഷ്ടമാകുമായിരുന്നുവെന്നും നസ്‌റിയ വ്യക്മാക്കുന്നു.
പുലി മുരുകന്‍ വിഷുവിനെത്തും, 3000 തിയറ്ററുകളില്‍, 5 ഭാഷകളില്‍
തന്റെ വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട നിയന്ത്രിക്കുന്ന ആളല്ല ഫഹദ്. ഫഹദിന്റെ നിര്‍ബന്ധം കാരണമാണോ സിനിമയില്‍ അഭിനയിക്കാത്തതെന്ന ചോദ്യം ഖേധകരമാണ്. കല്യാണം കഴിഞ്ഞ് ഒരാഴ്ചയില്‍ ഇനി എന്നാണ് അഭിനയിക്കുന്നത് എന്ന് ചോദിച്ചയാളാണ് ഫഹദ്. ഓം ശാന്തി ഓശാന പോലെയോ, ബാംഗഌര്‍ ഡെയ്‌സ് പോലെയോ ഒരു സ്‌ക്രിപ്റ്റ് വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒത്തുവന്നാല്‍ അത്തരമൊരു സിനിമ ഇക്കൊല്ലം ഉണ്ടാകാമെന്നും നസ്‌റിയ വ്യക്തമാക്കി.
വിവാഹം തനിക്ക് വ്യക്തിപരമായി വലിയ മാറ്റങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും ഇപ്പോഴും താന്‍ പഴയ പോലെ തന്നെയാണെന്നും നസ്‌റിയ പറയുന്നു.