വിവാഹം ഉടനെന്ന് ഭാവന; വരന്‍ കന്നഡ നിര്‍മാതാവ്

വിവാഹം ഉടനെന്ന് ഭാവന; വരന്‍ കന്നഡ നിര്‍മാതാവ്

0

ഇനി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. താന്‍ ഈ വര്‍ഷം തതന്നെ വിവാഹിതയാകുമെന്ന് ഭാവന വ്യക്തമാക്കിയിരിക്കുന്നു. കന്നഡയിലെ ഒരു യുവ നിര്‍മാതാവാണ് വരന്‍.  പ്രണയമുണ്ടെന്ന് മുമ്പു തന്നെ ഭാവന പറഞ്ഞിട്ടുണ്ടെങ്കിലും ആരാണ് അത് എന്ന് വ്യക്തമാക്കിയിരുന്നില്ല. ഭാവന തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2014ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലുംതിരക്കുകള്‍  മൂലം നീണ്ടു പോകുകയായിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് ഭാവന വ്യക്തമാക്കി.

NO COMMENTS

Leave a Reply