ലാലേട്ടന്‍ ആരാധകര്‍ക്ക് ചെറിയ രീതിയില്‍ നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏറെ കാത്തിരിക്കുന്ന പുലി മുരുകന്‍ വിഷുവിനെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പുലി മുരുകന്‍ പെരുന്നാള്‍ റിലീസായി ജൂലായ് 7നാണ് തിയറ്ററിലെത്തുക. മാര്‍ച്ച് 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കും. എട്ടു മാസത്തോളം നീണ്ട ഷൂട്ടിംഗ് ജോലികളാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.
നിവിന്‍ പോളിയുടെ പുതിയ നായിക (ഫോട്ടോകള്‍)
ഷൂട്ടിംഗില്‍ പുലര്‍ത്തിയ പെര്‍ഫെക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷനിലും പുലര്‍ത്തുന്നതിനായാണ് രണ്ട് മാസത്തോളം ചെലവിടുന്നത്. ഹൈ ക്വാളിറ്റി ഗ്രാഫിക്‌സ് ദൃശ്യങ്ങളാണ് ചിത്രത്തിനായി ഒരുക്കാന്‍ തയാറെടുക്കുന്നത്. എന്തായാലും അല്‍പ്പം വൈകിയാലും ഏറെ മികവോടെ തന്നെ പുലിമുരുകന്‍ എത്തുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.