മുത്തശിയുടെ ചെറുമകളായി നമിത
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് ‘ ഒരു മുത്തശ്ശി ഗദ’ എന്നാണെന്ന് നേരത്തേ പുറത്തു വന്നിരുന്നല്ലോ. ഇപ്പോള്‍ ചിത്രങ്ങളിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളും അറിവാകുകയാണ്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു നായികാ വേഷത്തിലെത്തുന്നത് നമിതാ പ്രമോദാണ്. 18 വയസുള്ള ഒരു കോളെജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് നമിതയ്ക്ക്.
ഹണി റോസിന്റെ അവളുടെ രാവുകള്‍
രണ്ട് മുത്തശിമാരും രണ്ട് അമ്മമാരും രണ്ട് പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെയും തലമുറ വ്യത്യാസത്തിന്റെയും കഥയാണ് മുത്തശ്ശി ഗദ പറയുന്നത്. ഇപ്പോള്‍ തെലുങ്കു ചിത്രത്തിന്റെ തിരക്കിലായ നമിത ഏപ്രിലോടെ മുത്തശ്ശി ഗദ ടീമിനൊപ്പം ചേരും.