ഒടുവില്‍ മോഹന്‍ലാല്‍ പറയുന്നു മണി മരിച്ചതിലെ വേദന
കലാഭവന്‍ മണി മരിച്ചിട്ട് ഒരു ദിവസമായിട്ടും ഒന്നും മിട്ടാത്തതെന്തെന്ന ചോദ്യത്തിന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മറുപടി പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച കുറിപ്പിലാണ് ലാലേട്ടന്‍ വികാര നിര്‍ഭര വരികള്‍. മണിയ ആശുപത്രിയിലെത്തിച്ചതു മുതല്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപകടത്തിലേക്കാണ് പോകുന്നതെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. അപ്പോഴൊന്നും അധികമാര്‍ക്കും മണിയുടെ അവസ്ഥ അറിയുമായിരുന്നില്ല. ഒരുതരം നിസംഗതയാണ് മണിയുടെ മരണം തന്നില്‍ സൃഷ്ടിച്ചതെന്ന് ലാലേട്ടന്‍ പറയുന്നു.
വീട്ടിലെ ചെറിയകാര്യങ്ങള്‍ പോലും പറയുമായിരുന്ന മണി അസുഖത്തെ കുറിച്ചും തന്നോടു പറഞ്ഞിട്ടുണ്ട്. പുറത്തു കാണാനാവാത്ത ബന്ധമായിരുന്നു മണിയുമായി. ഫ്രീസറില്‍ കിടക്കുന്ന ആ രൂപം വാട്ട്‌സാപ്പില്‍ കണ്ടപ്പോഴുണ്ടായ വിങ്ങലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ലെന്നും ലാല്‍ പറയുന്നു.