ഭാവനയുടെ വരനെ കാണണ്ടേ?
താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം അടുത്തിടെയാണ് മലയാളികളുടെ ഇഷ്ടതാരം ഭാവന വെളിപ്പെടുത്തിയത്. കന്നടയിലെ ഒരു പ്രൊഡ്യൂസര്‍ എന്നു മാത്രമായിരുന്നു ഭാവന പറഞ്ഞത്. എന്നാല്‍ ആളെ അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് പാപ്പരാസികള്‍. അഞ്ചു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലേക്ക് അടുക്കുന്നത്.
കേരള ഫാഷന്‍ ലീഗ് ഫോട്ടോകള്‍ കാണാം
കന്നട സിനിമയിലെ യുവ നിര്‍മാതാവായ നവീന്‍ ആണ് വരന്‍. 2012 ലാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. നവീന്‍ നിര്‍മിച്ച റോമിയോയിലെ നായികയായെത്തിയതാണ് ഭാവന.ു.പരിചയം പതുക്കെ പ്രണയത്തിലേക്ക് നീണ്ടിരുന്നു. തനിക്ക് ഒരാളോട് പ്രണയം തോന്നുന്നുണ്ടെന്ന് നേരത്തേ ഭാവന പറഞ്ഞിരുന്നെങ്കിലും ഗോസിപ്പുകളെല്ലാം നിരസിക്കുകയായിരുന്നു മുമ്പ് നവീന്‍ ചെയ്തിരുന്നത്.