Tags Posts tagged with "mohanlal"

mohanlal

പുലി മുരുകന്‍ റിലീസ് ജൂലായ് 7ന്? പോസ്റ്റ് പ്രൊഡക്ഷന്‍ മാര്‍ച്ചില്‍ തുടങ്ങും

0

ലാലേട്ടന്‍ ആരാധകര്‍ക്ക് ചെറിയ രീതിയില്‍ നിരാശയുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏറെ കാത്തിരിക്കുന്ന പുലി മുരുകന്‍ വിഷുവിനെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം പുലി മുരുകന്‍ പെരുന്നാള്‍ റിലീസായി ജൂലായ് 7നാണ് തിയറ്ററിലെത്തുക. മാര്‍ച്ച് 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കും. എട്ടു മാസത്തോളം നീണ്ട ഷൂട്ടിംഗ് ജോലികളാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്.

നിവിന്‍ പോളിയുടെ പുതിയ നായിക (ഫോട്ടോകള്‍)

ഷൂട്ടിംഗില്‍ പുലര്‍ത്തിയ പെര്‍ഫെക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷനിലും പുലര്‍ത്തുന്നതിനായാണ് രണ്ട് മാസത്തോളം ചെലവിടുന്നത്. ഹൈ ക്വാളിറ്റി ഗ്രാഫിക്‌സ് ദൃശ്യങ്ങളാണ് ചിത്രത്തിനായി ഒരുക്കാന്‍ തയാറെടുക്കുന്നത്. എന്തായാലും അല്‍പ്പം വൈകിയാലും ഏറെ മികവോടെ തന്നെ പുലിമുരുകന്‍ എത്തുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

മോഹന്‍ലാലിന് അനുമതി നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍

0

മലയാളികള്‍ ഏറെ ആഘോഷിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്ത താരമാണ് മോഹന്‍ലാല്‍. എന്നാല്‍ താരത്തിന് അടുത്തിടെ തൊട്ടതെല്ലാം പിഴക്കുകയാണ് എന്ന പോലെയാണ് അവസ്ഥ. ദേശീയ ഗെയിംസില്‍ ലാലിസം അവതരിപ്പിക്കാന്‍ കാണിച്ച അബദ്ധത്തില്‍ നിന്നു തുടങ്ങി ലാലിന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ എല്ലാം നെഗറ്റിവ് അഭിപ്രായങ്ങളാണ് സ്വന്തമാക്കുന്നത്. ഏറെയും തന്നെയും തന്റെ തന്നെ ഭൂതകാലത്തെയും തന്നെ വാഴ്ത്തുന്ന പരിപാടികള്‍ക്കു പുറകെ ലാല്‍ പോകുന്നു എന്നാണ് പ്രധാന വിമര്‍ശനം. എഷ്യാനെറ്റ് ഫിലിം അവാര്‍ഡിനോട് അനുബന്ധിച്ച് അവതരിപ്പിച്ച പരിപാടിയും ഇത്തരത്തില്‍ ഒന്നായിരുന്നു.

ഒളിച്ചോടല്‍ തീരുമാനത്തെക്കുറിച്ച് ഭാവന

ഇതിനു പിന്നാലെയാണ് ജെഎന്‍യു വിഷയത്തില്‍ ഉയര്‍ന്ന രാജ്യദ്രോഹ ആരോപണങ്ങളെയും പട്ടാളത്തെയും എല്ലാം കണക്റ്റ് ചെയ്ത് ലാല്‍ ബ്ലോഗില്‍ കുറിച്ച വരികള്‍. സ്വാഭാവികമായും ഒരു വലിയ വിഭാഗത്തിന്റെ എതിര്‍പ്പ് ആ വാക്കുകള്‍ ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് ലാലിനെ സംഘിയാക്കിയും മറ്റുമുള്ള പോസ്റ്റുകള്‍. മോഹന്‍ലാലിന്റെ ബ്ലോഗിന് പ്രതിഫലമായി അദ്ദേഹത്തിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി എന്ന രീതിയിലായിരുന്നു ചിലര്‍ വാര്‍ത്തകള്‍ ചമച്ചത്. എന്നാല്‍ ലാലിന് ഈ അനുമതി കഴിഞ്ഞ ഡിസംബറില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹതത്തിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. ആ പഴയ വാര്‍ത്തയെയാണ് ചില ഹേറ്റേര്‍സ് സ്‌ക്രീന്‍ ഷോട്ടെടുത്ത് പുതിയ സന്ദര്‍ഭത്തില്‍ അവതരിപ്പിച്ചത്. സ്വാഭാവികമായും അത് സത്യമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചരിക്കുകയും ചെയ്തു.

0

ഏറെക്കാലമായുള്ള ലാലേട്ടന്‍ ആരാധകരുടെ കാത്തിരിപ്പിന് വിഷുവിന് അവസാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈശാഖിന്റെ സംവിധാനത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന പുലി മുരുകന്‍ വിഷു റിലീസായി ലോകമെമ്പാടുമുള്ള 3000 തിയറ്ററുകളില്‍ എത്തും. അതിനിടെ മലയാളത്തിനു പുറമേ മറ്റ് നാലു ഭാഷകളില്‍ കൂടി പുലിമുരുകന്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുലിമുരുകനെ മൊഴിമാറ്റം നടത്താനാണ് ആലോചിക്കുന്നത്. മോഹന്‍ലാലിന് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും ഇതിന് കാരണമാണ്.

മൈഥിലിക്കെതിരേ അപവാദം പറഞ്ഞ പോര്‍ട്ടലുകള്‍ക്കെതിരേ കേസ്

മലയാള സിനിമയില്‍ ഇതുവരെ കണ്ട ഏറ്റവും വലിയ ബിഗ് റിലീസ് 450 തിയറ്ററുകളാണ്. എന്നാല്‍ മലയാള സിനിമാ ലോകത്തിന് സങ്കല്‍പ്പിക്കാനാകാത്ത ഭീമന്‍ റിലീസാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉദയ്കൃഷ്ണ- സിബി കെ തോമസിന്റെ രചനയില്‍ ഒരു മുഴുനീള ത്രില്ലര്‍ ചിത്രമായി എത്തുന്ന പുലി മുരുകനില്‍ മോഹന്‍ലാല്‍ ഒരു അനിമല്‍ ട്രെയ്‌നറുടെ വേഷത്തിലാണ്.

0

ലാല്‍ ആരാധകര്‍ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലി മുരുകന്‍. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിട്ട് ഏറെക്കാലമായെങ്കിലും ഫസ്റ്റ്‌ലുക്ക് ഒഴികെയുള്ള മറ്റ് വിശദാംശങ്ങളൊന്നും വെളിവായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റില്ലുകളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരില്‍ ഒരാളായ പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന സംഘടന രംഗങ്ങളാണ് ചിത്രത്തിന്റെ ഒരു സവിശേഷത. അടുത്തിടെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വിതരണ ചടങ്ങില്‍ സംഘടന രംഗങ്ങളുടെ ഒരു 2 സെക്കന്റ് വിഡിയോ പുറത്തുവിടാന്‍ പുലി മുരുകന്‍ ടീം തയാറായി.

മുത്തശിയുടെ ചെറുമകളായി നമിത

അല്‍ഭുതപ്പെടുത്തുന്ന ആക്ഷന്‍ പ്രകടനമാണ് ലാല്‍ നടത്തുന്നതെന്ന് ആരാധകര്‍ പറയുന്നു. റെസ്ലിംഗ് മല്‍സരങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗമാണ് ഇത്. എന്തായാലും ഇതിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കേരളത്തിനു പുറത്തുപോലും ഫെയ്‌സ്ബുക്ക് ട്രെന്‍ഡിംഗ് ആവാന്‍ ഈ ചിത്രത്തിലൂടെ പുലി മുരുകന് സാധിച്ചു.

0

2002ല്‍ ബോളിവുഡിലൈ ഏറ്റവും വലിയ പണം വാരി പടമായിരുന്നു കമ്പനി. രാം ഗോപാല്‍ വര്‍മയുടെ ഈ ഹിറ്റ് ചിത്രത്തെ മലയാളികള്‍ ഓര്‍ക്കുക ലാലേട്ടന്റെ ആദ്യ ഹിന്ദി ചിത്രം എന്ന നിലയ്ക്കാകും. അധോലോകത്തെ ഇരുണ്ട ജീവിതങ്ങളുടെ കഥ പറഞ്ഞ കമ്പനി വിവേക് ഒബ്‌റോയിയുടെ ആദ്യ ചിത്രമായിരുന്നു. ഇവര്‍ക്കു പുറമേ അജയ് ദേവ്ഗണും മുഖ്യ വേഷത്തിലെത്തി.

മലയാളത്തില്‍ പിഴവുകള്‍ പറ്റിയെന്ന് ഷംന കാസിം

കമ്പനിയുടെ രണ്ടാം പതിപ്പിന് രാം ഗോപാല്‍ വര്‍മ എഴുത്തു ജോലികള്‍ ആരംഭിച്ചതായി വിവേക് ഒബ് റോയി തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ വിവേക് അടുത്തതായി ചെയ്യുന്നത് കമ്പനി 2 ആണ്. ആദ്യ ഭാഗത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മോഹന്‍ലാലിന്റെ കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ പ്രമേയവും പ്രൊജക്റ്റുമെല്ലാം അറിഞ്ഞ ലാല്‍ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നതിന് താല്‍പ്പര്യം മൂളിയിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിരവധി പ്രൊജക്റ്റുകള്‍ വിവിധ ഭാഷകളിലായി മോഹന്‍ലാലിന്റെ ഡേറ്റിന് കാത്തുനില്‍ക്കുന്നുണ്ട്. അതിനാല്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഇനിയും കമ്പനി 2വില്‍ ഉറപ്പിച്ചു പറയാറായിട്ടില്ല. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കണ്ടതിനു ശേഷമേ ലാല്‍ അന്തിമ തീരുമാനത്തിലെത്തൂ.

ലാലേട്ടനെ കാണാന്‍ ഫ്രാന്‍സില്‍ നിന്നൊരു ഫാന്‍

0

മോഹന്‍ലാല്‍ മലയാളികളുടെ അത്രയും പ്രിയപ്പെട്ട താരമാണെന്ന് നമുക്കെല്ലാം അറിയാം. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ പലയിടത്തും ലാലേട്ടന്റെ അഭിനയ വൈഭവത്തെ തിരിച്ചറിയുന്നവരുണ്ട്. എന്നാല്‍ യൂണിവേഴ്‌സല്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്നത് വെറുതേയല്ലെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുലിമുരുകന്റെ സെറ്റില്‍ ഒരു
ആരാധകനെത്തി. ഫ്രാന്‍സില്‍ നിന്നുള്ള ആ വിദേശിയായ ആരാധകന്‍ പുലി മരുകന്‍ ഗെറ്റപ്പില്‍ ഒരു ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

വിവാഹ മോചനം, ലിസി നേടിയതെന്ത്?

ആക്ഷന്‍ സീനുകളില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പ് എന്ന രീതിയിലാണ് ആദ്യം ഈ ഫോട്ടോ പ്രചരിച്ചത്.എന്നാല്‍ ലാലേട്ടനെ കാണാന്‍ കടല്‍ കടന്ന് പറന്നെത്തിയ ആരാധകന്‍ തന്നെയാണ് ഇതെന്ന് ഇപ്പോള്‍ ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

രഞ്ജിത് ശങ്കറിന്റെ മോഹം മോഹന്‍ലാല്‍ ചിത്രം

0

രഞ്ജിത് ശങ്കര്‍ തുടര്‍ച്ചയായ വിജയങ്ങളുടെ നിറവിലാണ്. സു സു സുധീ വാത്മീകത്തിനു ശേഷം ജയസൂര്യയെ നായകനാക്കി തന്നെ പ്രേതം എന്നൊരു ചിത്രമാണ് അടുത്തതായി വരാനിരിക്കുന്ന രഞ്ജിത് ശങ്കര്‍ ചിത്രം. അതിനിടെ ഇനി തനിക്ക് സിനിമാ ജീവിതത്തിലുള്ള അടുത്ത വലിയ സ്വപ്‌നം ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിത് ശങ്കര്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലുമൊത്തൊരു സിനിമയാണ് ആ സ്വപ്നം. അത് വൈകാതെ തന്നൈ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. അതിനായി ഒരു സ്‌ക്രിപ്റ്റും തയാറാക്കിവെച്ചിട്ടുണ്ട്.

ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായിക, സംവിധാനം രണ്‍ജി പണിക്കരുടെ മകന്‍

പ്രേതത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞാല്‍ അതുമായി ലാലേട്ടനെ കാണാനാണ് രഞ്ജിത് ശങ്കറിന്റെ തീരുമാനം. നേരത്തേ മമ്മൂട്ടിക്ക് വര്‍ഷം എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ച രഞ്ജിത് ശങ്കര്‍ ലാലുമായൊന്നിക്കുമ്പോഴുള്ള മാജിക്കിന് കാതോര്‍ക്കുകയാണ് ആരാധകര്‍.

ലാലേട്ടനെയും ദിലീപിനെയും മറികടക്കാന്‍ പൃഥ്വിരാജ്; ഡാര്‍വിന്‍ മാര്‍ച്ചില്‍

0

മലയാളം ബോക്‌സ് ഓഫിസില്‍ മറ്റൊരു നടനുമില്ലാത്ത തിയറ്റര്‍ ഗാരണ്ടിയുള്ള നടനാണ് ഇന്ന് പൃഥ്വിരാജ്. 2000നു ശേഷം മലയാളം ബോക്‌സ്ഓഫിസിലെ വളരെ അപൂര്‍വമായ ഒരു റെക്കോഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ പൃഥ്വിരാജ്് ഒഴികെ രണ്ടു താരങ്ങള്‍ക്ക് മാത്രമാണ് അടുപ്പിച്ച് നാലു ചിത്രങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. 2002-2003ല്‍ ദിലീപും 2004- 2005ല്‍ മോഹന്‍ലാലുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജും ആ നേട്ടം സ്വന്തമാക്കി. ഒരു നായക താരത്തിന്റെ ഒരു വര്‍ഷത്തെ ചിത്രങ്ങളുടെ മൊത്തം കളക്ഷന്‍ 100 കോടി മറികടക്കുക എന്ന അപൂര്‍വ നേട്ടവും കഴിഞ്ഞ വര്‍ഷം പൃഥ്വിക്ക് ലഭിച്ചു.

ക്ഷേത്രത്തില്‍ അശ്ലീലം; സണ്ണി ലിയോണിനെതിരേ കേസ്

ഇപ്പോള്‍ തന്റെ അഞ്ചാമത്തെ ഹിറ്റിനൊരുങ്ങുകയാണ് പൃഥ്വിരാജ്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഡാര്‍വിന്റെ പരിണാമം മാര്‍ച്ച് 18നാണ് റിലീസ് ചെയ്യുന്നത്. ചെമ്പന്‍ വിനോദും ടൈറ്റില്‍ വേഷത്തില്‍ ഈ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

വിക്രം മലയാളം വിട്ടത് തന്റെ ഭാഗ്യമെന്ന് മോഹന്‍ലാല്‍

0

വിക്രം മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ അല്‍പ്പമൊക്കെ ശ്രദ്ധ നേടിയ ശേഷമാണ് തമിഴിലെത്തി സൂപ്പര്‍ താരമായത്. വിക്രത്തിന്റെ ആദ്യ ചിത്രവും മലയാളത്തിലാണ്. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ഈ ചിത്രം കാര്യമായി ശ്രദ്ധ നേടിയില്ല. തമിഴിലെ തിളങ്ങുന്ന താരമായിട്ടും മലയാളത്തിന്റെ സ്‌നേഹം വിക്രം മറന്നിട്ടില്ല.

വോളിബോൾ താരമായി മഞ്ജു

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിക്രത്തിനോട് മോഹന്‍ലാല്‍ പറഞ്ഞത് കേരളം വിട്ടുപോയത് നന്നായി എന്നാണ്. ‘ നല്ല വേളെ മലയാളം വിട്ടു പോയിട്ടേന്‍, ഇങ്ക ഇരുന്താ എനക്ക് ഇന്നൊരു കോംപറ്റീറ്റര്‍ ആയിരുപ്പേന്‍’ ലാലേട്ടന്റെ തമാശ ഏറ്റവും രസിപ്പിച്ചത് വിക്രത്തെ തന്നെയായിരുന്നു.

പൂജപ്പുരയിലെ അമ്മമാര്‍ക്കായി മോഹന്‍ലാല്‍

0

മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ തന്റെ അഭിനയ വൈഭവം കൊണ്ടു മാത്രമല്ല, ജീവകാരുണ്യ മനസു കൊണ്ടും എന്നും ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പൂജപ്പുരയിലെ വൃദ്ധസദനത്തിലെത്തിയത് അവിടത്തെ 45 അമ്മമാര്‍ക്കുള്ള വസ്ത്രങ്ങളുമായിട്ടായിരുന്നു. വസ്ത്രങ്ങള്‍ നല്‍കി അവരോടൊപ്പം കുറച്ചു നല്ല നിമിഷങ്ങള്‍ പങ്കുവെച്ചതിനു ശേഷമാണ് ലാല്‍ മടങ്ങിയത്.
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ‘അവര്‍ക്കായി നമുക്ക് വാങ്ങാം’ എന്ന കാംപെയ്‌നിന്റെ ഭാഗമായിട്ട് കൂടിയായിരുന്നു സന്ദര്‍ശനം. വൃദ്ധസദനങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സാധനങ്ങള്‍ വാങ്ങിക്കുന്ന ഈ പദ്ധതിയുടെ പ്രചാരണത്തിന് മോഹന്‍ലാല്‍ കേട്ടപ്പോള്‍ തന്നെ സമ്മതം മൂളുകയായിരുന്നു. ലാലിന്റെ വരവ് വലിയ സന്തോഷമാണ് പൂജപ്പുരയിലെ അമ്മമാരില്‍ ഉണ്ടാക്കിയത്.

ഐബിഎന്‍ സൗത്ത് സ്റ്റാര്‍: എതിരാളികളെ ഏറെ പിന്നിലാക്കി മമ്മൂട്ടി