മോഹന്‍ലാല്‍ വീണ്ടും ഹിന്ദിയില്‍; കമ്പനി 2 വരുന്നു
2002ല്‍ ബോളിവുഡിലൈ ഏറ്റവും വലിയ പണം വാരി പടമായിരുന്നു കമ്പനി. രാം ഗോപാല്‍ വര്‍മയുടെ ഈ ഹിറ്റ് ചിത്രത്തെ മലയാളികള്‍ ഓര്‍ക്കുക ലാലേട്ടന്റെ ആദ്യ ഹിന്ദി ചിത്രം എന്ന നിലയ്ക്കാകും. അധോലോകത്തെ ഇരുണ്ട ജീവിതങ്ങളുടെ കഥ പറഞ്ഞ കമ്പനി വിവേക് ഒബ്‌റോയിയുടെ ആദ്യ ചിത്രമായിരുന്നു. ഇവര്‍ക്കു പുറമേ അജയ് ദേവ്ഗണും മുഖ്യ വേഷത്തിലെത്തി.
മലയാളത്തില്‍ പിഴവുകള്‍ പറ്റിയെന്ന് ഷംന കാസിം
കമ്പനിയുടെ രണ്ടാം പതിപ്പിന് രാം ഗോപാല്‍ വര്‍മ എഴുത്തു ജോലികള്‍ ആരംഭിച്ചതായി വിവേക് ഒബ് റോയി തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ വിവേക് അടുത്തതായി ചെയ്യുന്നത് കമ്പനി 2 ആണ്. ആദ്യ ഭാഗത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മോഹന്‍ലാലിന്റെ കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ പ്രമേയവും പ്രൊജക്റ്റുമെല്ലാം അറിഞ്ഞ ലാല്‍ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നതിന് താല്‍പ്പര്യം മൂളിയിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിരവധി പ്രൊജക്റ്റുകള്‍ വിവിധ ഭാഷകളിലായി മോഹന്‍ലാലിന്റെ ഡേറ്റിന് കാത്തുനില്‍ക്കുന്നുണ്ട്. അതിനാല്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഇനിയും കമ്പനി 2വില്‍ ഉറപ്പിച്ചു പറയാറായിട്ടില്ല. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കണ്ടതിനു ശേഷമേ ലാല്‍ അന്തിമ തീരുമാനത്തിലെത്തൂ.