ഫഹദിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
നിര്‍മാതാവില്‍ നിന്ന് 14 ലക്ഷം രൂപ വാങ്ങി വാഗ്ദാന ലംഘനം നടത്തിയെന്ന പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സിനിമയില്‍ അഭിനയിക്കുന്നതിനാണ് പണം നല്‍കിയത്. നിര്‍മ്മാതാവ് അരോമ മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫഹദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിനായി ഫഹദ് 14 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്