അണ്‍ പ്രിവിലേജ്ഡ് ആയ കോടാനുകോടികള്‍ക്കു വേണ്ടി ഡികാപ്രിയോ
ലിയനാര്‍ഡോ ഡി കാപ്രിയോ ഏറെ വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. പല തവണ പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും അവാര്‍ഡ് വഴിമാറുകയായിരുന്നു. അക്കാദമി അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളും പ്രകൃതിയെയും മനുഷ്യ മുന്നേറ്റത്തെയും സ്‌നേഹിക്കുന്ന ഏവരുടെയും ആദരം പിടിച്ചു പറ്റുന്നതായിരുന്നു.
ലീല ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ദി റവനന്റ് എന്ന ചിത്രം. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായാണ് കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിന് വേണ്ടി മഞ്ഞ് കണ്ടെത്തുന്നതിനായി ഭൂമിയുടെ തെക്കെയറ്റം വരെ ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നു.
ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷമലിനീകാരികളായിട്ടുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല മറിച്ച് അന്തരീക്ഷ മലിനീകരണത്താല്‍ ദുരിതമനുഭവിക്കുന്ന ലോകത്തെ തദ്ദേശീയ മനുഷ്യര്‍ക്കുവേണ്ടി, അണ്‍പ്രിവിലെജ്ഡ് ആയിട്ടുള്ള കോടാനുകോടികള്‍ക്കുവേണ്ടി, സര്‍വ്വോപരി മനുഷ്യത്വത്തിനുവേണ്ടി വാദിക്കുന്ന നേതാക്കളെയാവണം നമ്മള്‍ പിന്തുണയ്‌ക്കേണ്ടത്. നമ്മുടെ മക്കള്‍ക്കുവേണ്ടി, അവരുടെ മക്കള്‍ക്കുവേണ്ടി, ആര്‍ത്തിയുടെ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ആ മനുഷ്യരുടെ ശബ്ദങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കായ് ഈ രാത്രി ഈ അവാര്‍ഡ് എനിക്ക് നല്‍കിയതിന് നിങ്ങളോട് ഞാന്‍ എന്റെ നന്ദിരേഖപ്പെടുത്തട്ടെ’