രാജന്‍ സ്‌കറിയ രൗദ്ര ഭാവക്കാരനല്ല; വരുന്നത് മമ്മൂട്ടിയുടെ വ്യത്യസ്ത പൊലീസ്
രണ്‍ജി പണിക്കര്‍ സംവിധാനം നിര്‍വഹിച്ച രൗദ്രത്തില്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം ഉറച്ച ശബ്ദത്തില്‍ കാര്യങ്ങള്‍ പറയുകയും ഗാംഭീര്യത്തോടെ പെരുമാറുകയും ചെയ്യുന്നയാളാണ്. രൗദ്രം രണ്‍ജിയുടെ ആദ്. സംവിധാന സംരംഭമായിരുന്നു. ഇപ്പോള്‍ മകന്‍ നിഥിന്‍ പണിക്കര്‍ സംവിധാനം തുടങ്ങുന്നതും മമ്മൂട്ടിയെ പൊലീസാക്കി തന്നെ. എന്നാല്‍ സാധാരണക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററാണ് കസബയിലെ രാജന്‍ സക്കറിയ. മീശപിരിച്ച് പ്രശ്‌നങ്ങള്‍ക്കു നേരേ എപ്പോഴും ക്രൗര്യത്തോടെ എടുത്തു ചാടുന്നില്ല ഈ പൊലീസ്.
പുലി മുരുകന്‍ വിഷുവിനെത്തും, 3000 തിയറ്ററുകളില്‍, 5 ഭാഷകളില്‍
വേണ്ടിടത്ത് തീവ്രമായി പ്രതികരിക്കുന്നതിനൊപ്പം ചിലയിടങ്ങളില്‍ മണ്ടനെ പോലെയും ചിലയിടത്ത് സൗമ്യമായും ബുദ്ധിപരമായാണ് ഈ കഥാപാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. ഇതിനകം തന്റെ കരിയറില്‍ വ്യത്യസ്തങ്ങളായ നിരവധി പൊലീസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടി രാജന്‍ സ്‌കറിയ ആയി എത്തുന്നത് എങ്ങനെ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.