ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായിക, സംവിധാനം രണ്‍ജി പണിക്കരുടെ മകന്‍

ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായിക, സംവിധാനം രണ്‍ജി പണിക്കരുടെ മകന്‍

0

തമിഴകത്തെ താരമായ ശരത്കുമാര്‍ മലയാള സിനിമയിലേക്കെത്തിയത് മമ്മൂട്ടിക്കൊപ്പമാണ്. പഴശിരാജയില്‍ എടച്ചേന കുങ്കന്‍ എന്ന പടനായകനെ അവിസ്മരണീയമാക്കിയതോടെ ശരത്കുമാറിനെ തേടി നിരവധി അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചു. ഇപ്പോഴിതാ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും മമ്മൂട്ടിയുടെ നായികയായിട്ടാണ്. സംവിധാനം ചെയ്യുന്നതാകട്ടെ മമ്മൂട്ടിക്ക് കിടിലന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള രണ്‍ജി പണിക്കരുടെ മകന്‍ നിധിന്‍.

തമന്ന ലിപ് ലോക്കിനില്ല

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോളാരില്‍ ആരംഭിച്ചു. ആദ്യമായാണ് ഒരു മലയാള ചിത്രം കോളാരില്‍ ചിത്രീകരിക്കുന്നത്. അല്‍പ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിക്കുള്ളത്. രസികത്വവും ഹീറോയിസവും ഒത്തിണങ്ങുന്ന ഈ വേഷം ആരാധകര്‍ക്ക് ഏറെ രസിക്കാനാണിട.
മുന്‍പ് മമ്മൂട്ടി ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രത്തില്‍ ശരത് കുമാര്‍ ഉണ്ടായിരുന്നു എന്നതും ഓര്‍ക്കാം.

SIMILAR ARTICLES

ബേ വാച്ച് സിനിമയാകുന്നു; വില്ലത്തിയായി പ്രിയങ്ക

0

ലാലേട്ടനെ കാണാന്‍ ഫ്രാന്‍സില്‍ നിന്നൊരു ഫാന്‍

0

NO COMMENTS

Leave a Reply