അമലയുടെ പരീക്കുട്ടി ആര്? ചാക്കോച്ചനോ ജയസൂര്യയോ
കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. മുന്‍പ് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചുവന്ന ഇവരുടെ പുതിയ ചിത്രത്തിന്റെ പേര് ഷാജഹാനും പരീക്കുട്ടിയും എന്നാണ്. അമലാ പോളാണ് ചിത്രത്തിലെ നായിക. രണ്ടു നായകന്‍മാര്‍ക്കൊപ്പം ആദ്യമായാണ് അമല ഒരു ചിത്രത്തിലെത്തുന്നത് എന്നതും സവിശേഷതയാണ്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും അജു വര്‍ഗീസും പ്രധാന വേഷങ്ങളിലുണ്ട്. ഗോപി സുന്ദറാണ് സംഗീതം. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.