ഒരു അവാര്‍ഡ് നൈറ്റില്‍ സണ്ണി ലിയോണിനൊപ്പം പങ്കെടുക്കാനായതിന്റെ അനുഭവം നടന് ജയസൂര്യ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. സണ്ണി ലിയോണ്‍ രണ്ടുമിനിറ്റ് കൊണ്ട് തന്റെ കണ്‍സെപ്റ്റ് ആകെ മാറ്റി മറിച്ചെന്ന് ജയസൂര്യ പറയുന്നു. ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
”ഇന്നലത്തെ വനിതാ അവാര്‍ഡില്‍ എനിക്ക് അവാര്‍ഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാല്‍ സണ്ണി ലിയോണ്‍ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങള്‍ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോള്‍ അതാ നടന്ന് വരുന്നു ..’സണ്ണി വെയിന്‍’ ..സര്‍വത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാര്‍ത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കില് മിനിമം രണ്ട് ഓസ്കാര്‍ എങ്കിലും കിട്ടിയേനേ ..അജു വര്‍ഗീസിന്റെയൊക്കെ വീട്ടില്‍ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാര്‍ഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാന്‍സ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ് ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോണ്‍ ആ വഴി പാസ്സ് ചെയിതു ..ഞങ്ങള്‍ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന കണ്‍സെപ്റ്റ് ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും ക്വാളിറ്റി ഉള്ള സ്ത്രീ അവരാണ് .. മറ്റുള്ളവരോടുള്ള റെസ്പക്റ്റ് തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം”.