ഷാറൂഖ് ഖാന്‍ മരണത്തെ കുറിച്ച് സംസാരിക്കുന്നു

ഷാറൂഖ് ഖാന്‍ മരണത്തെ കുറിച്ച് സംസാരിക്കുന്നു

0

അടുത്തിടെ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിന്റെ കിംഗ്ഖാന്‍ ഷാറൂഖ് അല്‍പ്പം ഫിലോസഫിക്കലായി. അടുത്ത 10 വര്‍ഷം കൂടി സിനിമാ രംഗത്ത് തുടരാനാകുമോ എന്ന ചോദ്യമാണ് ഷാറൂഖിന് അഭിനയത്തോടുള്ള ആവേശത്തെ വെളിപ്പെടുത്തിയത്. മരണം വരെ അഭിനയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ദൈവം കട്ട് പറയുമ്പോഴായിരിക്കും തന്റെ അവസാന ഷോട്ടെന്നുമായിരുന്നു ഷാറൂഖിന്റെ മറുപടി.

അനശ്വരനായ ജയനെ ഇന്ദ്രജിത്ത് അവതരിപ്പിക്കും?

ഒരു 30 വര്‍ഷമെങ്കിലും തുടരാനാകുമെന്നാണ് കരുതുന്നത്. നിങ്ങള്‍ അത് 10 വര്‍ഷമാക്കി ചുരുക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നും തമാശയായി ഷാറൂഖ് പറഞ്ഞു.
ആറു പാട്ടുകള്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് പാട്ടില്ലാത്ത ഹോളിവുഡ് സിനിമകള്‍ വെല്ലുവിളിയാകില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ഷാറൂഖ് പറഞ്ഞു.

NO COMMENTS

Leave a Reply