ദീപികയുടെ ട്രിപ്പിള്‍ എക്‌സിനെ കുറിച്ചറിയാന്‍ ഫാന്‍ ക്ലബുകള്‍ക്ക് ആകാംക്ഷ
ഇന്ത്യന്‍ താരം ദീപികാ പദുകോണ്‍ തന്റെ ബോളിവുഡ് രംഗപ്രവേശം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്. xxx ദ റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയിലാണ് നടക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ദീപികയുടെ ഫോട്ടോകളും ചിത്രത്തിന്റെ ട്രെയ്‌ലറുമെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ സ്വന്തമാക്കിയത്.
പുലി മുരുകനിലെ സ്റ്റണ്ട് രംഗം വൈറലാകുന്നു
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫാന്‍ ഫോളോവേഴ്‌സുള്ള ബോളിവുഡി നടിമാരിലൊരാളാണ് ദീപിക. ദീപികയുടെ ഹോളിവുഡ് വിശേഷങ്ങളും ചിത്രങ്ങളുമായി ദിവസേന തങ്ങളുടെ താരത്തിന്റെ വര്‍ത്തമാനങ്ങള്‍ അറിയിക്കാന്‍ മല്‍സരിക്കുകയാണ്. ചില ഓണ്‍ലൈന്‍ ഫാന്‍ ക്ലബുകള്‍ വിവരങ്ങള്‍ അറിയുന്നതിനായി കഷ്ടപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലരെ വരെ തേടിപ്പിടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ് ആരാധകരുടെ പ്രതികരണങ്ങളെന്ന് ദീപികയുടെ വക്താവ് പറയുന്നു.