Tags Posts tagged with "maniratnam"

maniratnam

0

മലയാളികളുടെ മനംകവര്‍ന്ന മലര്‍ മിസ് തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. അതും മണിരത്‌നം ചിത്രത്തില്‍. കാര്‍ത്തി നായകനാകുന്ന ചിത്രത്തില്‍ ഒഴുക്കോടെ തമിഴ് സംസാരിക്കാനറിയാവുന്ന സിംപിളും സുന്ദരിയുമായൊരു നായികയെയാണ് മണിരത്‌നം തേടിയിരുന്നത്. പുതുമുഖങ്ങളെ തെരഞ്ഞെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഒന്നും ശരിയാകാതെ വന്നപ്പോള്‍ കീര്‍ത്തി സുരേഷിനെയോ നിത്യാ മേനോനെയോ നായികയാക്കാനും ഉദ്ദേശിച്ചു.

വൈറ്റ് മമ്മൂട്ടിയുടെ വിഷു റിലീസ്

ആ സമയത്താണ് സുഹാസിനി മണിരത്‌നം പ്രേമം കാണുന്നത്. ചിത്രത്തിലും മലരായെത്തിയ സായ്പല്ലവിയുടെ പ്രകടനത്തിലും ഇംപ്രസ്ഡ് ആയ സുഹാസിനി, മണിരത്‌നം ചിതത്രത്തിനായി സായ് പല്ലവിയെ നിര്‍ദേശിക്കുകയായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റും ഓഡിഷനും കഴിഞ്ഞതോടെ മണിരത്‌നവും ഒകെ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ മനസില്‍ കണ്ട് തയാറാക്കിയ കഥാപാത്രമാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തിരക്കുകള്‍ കാരണം ദുല്‍ഖറിന് മണിരത്‌നം ചിത്രം ഒഴിവാക്കേണ്ടി വരികയായിരുന്നു.

മണിരത്‌നം ചിത്രത്തില്‍ നായിക സായ് പല്ലവി, രണ്ടു നായകന്‍മാരില്ല

0

സൂപ്പര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തെപ്പറ്റി ഏറെ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും കാര്‍ത്തിയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാകും അത് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നാനി ദുല്‍ഖറിന് പകരമെത്തുന്നു എന്നും വാര്‍ത്തകളെത്തി. ഇപ്പോഴിതാ നാനി തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ മണിരത്‌നം ചിത്രത്തില്‍ അടുത്തു തന്നെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും അത് കാര്‍ത്തി നായകനാകുന്ന ചിത്രമല്ല എന്നാണ് നാനി വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിയും ജീത്തും ജോസഫും ഒന്നിക്കുന്നു

കാര്‍ത്തിയാകും മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ എന്ന് ഉറപ്പായതോടെ നായികയെ കുറിച്ചും വിശ്വസനീയമായ വിവരങ്ങള്‍ കിട്ടിത്തുടങ്ങി. സായ്പല്ലവിയാകും നായികാ വേഷത്തില്‍ അടുത്ത മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവുക. പ്രേമത്തിലെ തമിഴ് പെണ്‍കൊടി മലരായി തമിഴകത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി.

രജനി കാന്തിന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ദുല്‍ഖര്‍?

0

തമിഴകത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ സിനിമാ നായകനും ജനനായകനുമായ എംജിആറിന്റെ ജീവിതകഥ ഇരുവര്‍ എന്ന പേരില്‍ വെള്ളിത്തിരയിലെത്തിച്ചത് മണിരത്‌നമാണ്. എംജിആറും കരുണാനിധിയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണം കൂടിയായിരുന്നു ഇരുവര്‍. ഇപ്പോള്‍ മണിരത്‌നം സവിശേഷമായ മറ്റൊരു പ്രൊജക്റ്റിന്റെ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. എംജിആറിനു ശേഷം തമിഴ് സിനിമയെ ഇളക്കിമറിച്ച സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം കൊണ്ടുതന്നെ ആരും തിരിച്ചറിയുന്ന രജനീകാന്തിന്റെ ജീവിത കഥയാണ് മണിരത്‌നത്തിന്റെ മനസില്‍. ശിവാജി റാവു ഗെയ്ക്വാദ് എന്ന കര്‍ണാടകക്കാരനായ ബസ് കണ്ടക്റ്റര്‍ എങ്ങിനെ തമിഴകത്തെ സൂപ്പര്‍താരമായി വളര്‍ന്നു എന്ന ജീവചിത്രം. ഇത്തരമൊരു ചിത്രത്തിന്റെ പ്രധാന വെല്ലുവിളി രജനിയായി ആരെത്തും എന്നതാണ്?. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്റെ പേരും പരിഗണനയിലുണ്ടെന്നാണ് കോടമ്പാക്കത്തു നിന്നുള്ള വര്‍ത്തമാനങ്ങള്‍. മണിരത്‌നത്തിന്റെ തന്നെ ഒകെ കണ്‍മണിയിലൂടെ തമിഴകത്തും താരമാണ് ദുല്‍ഖര്‍. മണിരത്‌നത്തിന് ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നേരത്തേ രജനിക്കൊപ്പം ദളപതിയില്‍ മമ്മൂട്ടിയെ രംഗത്തെത്തിച്ച മണിരത്‌നം രജനിയുടെ വേഷത്തിനായി ദുല്‍ഖറിനെ ഉറപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

നിവിനെതിരേ കഥകള്‍ മെനയുന്നതാര്?

0

പ്രേമത്തിലൂടെ മലയാളക്കര മാത്രമല്ല തമിഴ്‌നാട്ടിലും സുപരിചിതയാണ് സായ്പല്ലവി. പ്രേമം ചെന്നൈയിലെ തിയറ്ററില്‍ 200 ദിവസങ്ങളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സായ് പല്ലവി തന്റെ സ്വന്തം ഭാഷയായ തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. സാക്ഷാല്‍ മണിരത്‌നത്തിന്‍റെ ചിത്രത്തില്‍ ഓഡിഷനിലൂടെ സായ് പല്ലവിയെ നായികയായി തെരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. അടുത്ത കാലത്തായി വന്‍ ഹിറ്റുകള്‍ സ്വന്തമാക്കാനാകാത്ത കാര്‍ത്തി മണിരത്‌നം ചിത്രം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ്. സായ് പല്ലവി കൂടി ചിത്രത്തിലെത്തുന്നതോടെ പ്രതീക്ഷകള്‍ ഏറുകയാണ്.