സായ് പല്ലവി തമിഴിലേക്ക്, കാര്‍ത്തിയുടെ നായികയാകും

സായ് പല്ലവി തമിഴിലേക്ക്, കാര്‍ത്തിയുടെ നായികയാകും

0

പ്രേമത്തിലൂടെ മലയാളക്കര മാത്രമല്ല തമിഴ്‌നാട്ടിലും സുപരിചിതയാണ് സായ്പല്ലവി. പ്രേമം ചെന്നൈയിലെ തിയറ്ററില്‍ 200 ദിവസങ്ങളും പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സായ് പല്ലവി തന്റെ സ്വന്തം ഭാഷയായ തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. സാക്ഷാല്‍ മണിരത്‌നത്തിന്‍റെ ചിത്രത്തില്‍ ഓഡിഷനിലൂടെ സായ് പല്ലവിയെ നായികയായി തെരഞ്ഞെടുക്കുകയായിരുന്നു. കാര്‍ത്തിയാണ് ചിത്രത്തിലെ നായകനായെത്തുന്നത്. അടുത്ത കാലത്തായി വന്‍ ഹിറ്റുകള്‍ സ്വന്തമാക്കാനാകാത്ത കാര്‍ത്തി മണിരത്‌നം ചിത്രം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ്. സായ് പല്ലവി കൂടി ചിത്രത്തിലെത്തുന്നതോടെ പ്രതീക്ഷകള്‍ ഏറുകയാണ്.

SIMILAR ARTICLES

24 സമ്പൂര്‍ണ സിനിമാ അനുഭവമാകുമെന്ന് സൂര്യ (വിഡിയോ)

0

NO COMMENTS

Leave a Reply