മലയാള സിനി യ്ക്ക് ഓണ്‍ലൈന്‍ റിലീസിങ് വിപണി ഒരുക്കി ഫിലിം കൊകോ.കോം
മലയാള സിനിമകള്‍ക്ക് ഓണ്‍ലൈന്‍ മൂവി മാര്‍ക്കറ്റ് തുറന്ന്് filmcoco.com. വിദേശ മലയാളികളുടെ നേതൃത്വത്തി ലുള്ള, സ്വീഡന്‍ ആസ്ഥാനമായ പിലാഡിയ എബിയാണ് രാജ്യത്തെ ആദ്യ മൂവി മാര്‍ക്കറ്റ് പ്ലേസ് എന്ന ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 30ലക്ഷത്തിലധികം വരുന്ന മലയാളി പ്രേക്ഷ കരി ലേക്ക് പുതിയ റീലീ സിങ് സിനി മകള്‍ എത്തി ക്കുവാ നാണ് ഫിലിം കൊകോ ലക്ഷ്യമിടുന്നത്.
പാര്‍വതി സംവിധാനത്തിലേക്ക്; പൃഥ്വിരാജോ നിവിന്‍പോളിയോ നായകനാകും?
ആമസോണ്‍ വെബ് സര്‍വ്വീസുമായി സഹകരിച്ച് അള്‍ട്രാ എച്ച്ഡി ക്വാളിറ്റിയില്‍, 5.1 ശബ്ദവിന്യാസത്തോടെ ഏത് ഡിവൈസിലും എവിടെയും എപ്പോഴും സിനിമ ആസ്വാദ്യകരമാക്കുകയാണ് ഫിലിം കൊകൊ. എതൊരു സിനിമാസംരഭകനും തന്റെ സിനിമകള്‍ ഫിലിം കൊകോ യിലൂടെ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍, അവര്‍ നിശ്ചയിച്ച തുകയ്ക്ക് വിപണിയിലേക്കെത്തിക്കാവുന്നതാണ്. പകര്‍പ്പവകാശം സംരക്ഷിച്ച് കാഴ്ചക്കാരില്‍ നിന്നു ള്ള വരുമാനം, നിര്‍മാതാക്കള്‍ക്ക് നേരിട്ട് സ്വീകരിക്കാവുന്ന രീതിയിലാണ് ഫിലിം കൊകോ ഡിസൈന്‍ ചെയ് തിരിക്കുന്നത്. ഫിലിം കൊകോ തനതായി വികസിപ്പിച്ചെടുത്ത പ്ലെയറിലൂടെ സ്ട്രീം ചെയ്യുന്ന സിനിമകള്‍ ഡിആര്‍എം സാങ്കേതികതയിലൂടെ പൈറസി ശ്രമങ്ങളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സജ്ജ മാണ്. ജിയോബ്ലോക്കിങ് സംവിധാനം വഴി റീലീസ് ചെയ്യേണ്ട സ്ഥലങ്ങള്‍ കണ്ടന്റ് ഓണര്‍ക്ക് തീരുമാനിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യം ഫിലിം കൊകോ നല്‍കുന്നു.
2016: സാരി ലുക്കില്‍ റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയ താരങ്ങള്‍
ഫീച്ചര്‍ ഫിലിമിനൊപ്പം ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ഫിലിം കൊകോ റീലീസിങ് സാധ്യ മാക്കുന്നു. സിനി മാ-മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി മാക് സാണ് ഫിലിം കൊകോ ക്ക് വേണ്ടി സിനിമകള്‍ തെഞ്ഞെടുത്ത് വിതരണത്തിനെത്തിക്കു്ന്നത്. തിങ്കിങ് ഫിലിംസാണ് ഫിലിം കൊകോ യുടെ മീഡിയാ പാര്‍ട്ണര്‍.
കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫിലിം കൊകോ കോ ഫൗണ്ടര്‍ സന്ധ്യ സജിത് പിള്ള, വി മാക്‌സ് ക്യുറേറ്റമാരായ വിനയ് ഭാസ്‌കര്‍, വാസുദേവ്, തിങ്കിങ് ഫിലിംസ് ഡയറക്ടര്‍ മുരളീ ധരിണ്‍ എന്നിവര്‍ പങ്കെടുത്തു.