ആദ്യവാര കളക്ഷന്‍; കരിക്കിന്‍ വെള്ളവും കരിങ്കുന്നവും ഹിറ്റിലേക്ക്
കസബ, അനുരാഗ കരിക്കിന്‍ വെള്ളം, കരിങ്കുന്നം സിക്‌സസ്, ഷാജഹാനും പരീക്കുട്ടിയും എന്നീ നാലു ചിത്രങ്ങളാണ് റംസാന്‍ റിലീസായി എത്തിയത്. ഇതില്‍ കസബ എട്ടു ദിനത്തില്‍ 10 കോടി മറികടന്ന് ബ്ലോക്ക് ബസ്റ്റര്‍ ഉറപ്പാക്കി കഴിഞ്ഞു. മറ്റു ചിത്രങ്ങളുടെ ആദ്യ വാര പ്രകടനവും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനുുരാഗ കരിക്കിന്‍ വെള്ളം. 3.87 കോടിയാണ് ആദ്യ വാരത്തില്‍ കളക്റ്റ് ചെയ്തത്. മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം വിജയം ഉറപ്പിക്കുകയാണ്.
ദുല്‍ഖര്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ പിന്നെയും പ്രതിസന്ധി; 60 കാരന് എന്തറിയാമെന്ന് ക്യാമറമാന്‍
ദീപുകരുണാകരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കരിങ്കുന്നം സിക്‌സസും ശരാശരി കളക്ഷനോടെ മുന്നേറുകയാണ്. 3.13 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ ആദ്യവാരത്തില്‍ നേടിയത്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ജയസൂര്യയും അമലപോളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജഹാനും പരീക്കുട്ടിയും 4.04 കോടിയാണ് ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മികച്ച പ്രതികരണം കാര്യമായി ലഭിക്കാത്ത ചിത്രത്തെ താരങ്ങളുടെ സാന്നിധ്യമാണ് ആദ്യ ദിനങ്ങളില്‍ രക്ഷപ്പെടുത്തിയത്.