ദുല്‍ഖര്‍- പ്രതാപ് പോത്തന്‍ ചിത്രത്തില്‍ പിന്നെയും പ്രതിസന്ധി; 60 കാരന് എന്തറിയാമെന്ന് ക്യാമറമാന്‍
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ എറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം. തിരക്കഥയിലെ ചില തിരുത്തലുകള്‍ക്കായി കുറച്ചു സമയമെടുക്കുമെന്നും ഷൂട്ടിംഗ് നീളുമെന്നും കുറച്ചുനാളുകള്‍ക്കു മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദവും പുറത്തുവന്നിരിക്കുകയാണ്.
മിമിക്രിയിലൂടെ ശ്രോതാവിനെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോ കാണാം
ചിത്രത്തിന്റെ ഛായാഗ്രഹണത്തിനായി ഒരു പ്രമുഖ ക്യാമറാമാനെ സമീപിച്ചപ്പോള്‍ അപമാനിക്കുകയായിരുന്നുവെന്നാണ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ക്യാമറാമാനെ താന്‍ തന്നെയാണ് സിനിമയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 60 കഴിഞ്ഞ പ്രതാപ് പോത്തന് എങ്ങനെ പുതിയ ട്രെന്‍ഡുകളെ കുറിച്ചും സിനിമയെ കുറിച്ചും അറിയാമെന്നാണത്രേ ക്യാമറാമാന്‍ ചോദിച്ചത്. ഇപ്പോള്‍ സാങ്കേതിക കാര്യങ്ങളെല്ലാം വ്യത്യസ്തമാണെന്നും ഒരു ഷോര്‍ട്ട്ഫിലിം എടുത്ത് തെളിയിച്ചിട്ടുവന്നാല്‍ പറയാമെന്നും അയാള്‍ പറഞ്ഞതായി പ്രതാപ് പോത്തന്‍ പറയുന്നു.
ഊഴം സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്