ഊഴം സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്
പൃഥ്വിരാജ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് ഊഴം. ഓണം റിലീസായി ചിത്രമെത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇപ്പോള്‍ കൃത്യമായ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയറ്ററിലെത്തുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉറപ്പിച്ചത്. ജൂലൈ ഏഴിന് ഇറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മികച്ച പ്രതികരണമാണ് നേടിയത്. ഒരു പ്രതികാര കഥയാണ് ഊഴം പറയുന്നത്.
ഗ്ലാമറില്‍ കുടുങ്ങുമോയെന്നു ഭയന്നു, രക്ഷിച്ചത് മമ്മൂട്ടിചിത്രം: അഞ്ജലി
ബാലചന്ദ്ര മേനോന്‍, സീത, കിഷോര്‍ സത്യ, നീരജ് മാധവ് തുടങ്ങിയ താരങ്ങളുടെ ചിത്രത്തിലുണ്ട്. ഊഴത്തിന്റെ ട്രെയ്‌ലര്‍ ഉടന്‍ പുറത്തുവന്നേക്കും.
ചെമ്പന്‍ വിനോദ് സംവിധായകനാകുന്നു; പ്രധാന വേഷത്തില്‍ സൗബിന്‍