മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് സേതുമാധവന്‍. ഒരു സാധാരണക്കാരന് അപ്രതീക്ഷിത സംഭവങ്ങളിലൂടെ തന്റെ സ്വപ്‌നങ്ങളും വേദനകളും നഷ്ടപ്പെടുന്നത് പ്രമേയമാക്കിയ കിരീടത്തിലൂടെയാണ് സേതുമാധവന്‍ എന്ന കഥാപാത്രം അരങ്ങേറുന്നത്. ജയിലില്‍ നിന്നു തിരിച്ചെത്തിയ ശേഷമുള്ള സേതുമാധവന്റെ ജീവിതം കാണിച്ച രണ്ടാം ഭാഗം ചെങ്കോല്‍ പക്ഷേ വലിയ വിജമായില്ല. മോഹന്‍ലാലിന്റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളാലും മികച്ച സന്ദര്‍ഭങ്ങളാലും സമ്പന്നമായിരുന്നു ചെങ്കോലും.
രജനിക്കൊപ്പം ലാലേട്ടനും; ഒപ്പം ട്രെയ്‌ലര്‍ കബാലിക്കൊപ്പം
കിരീടത്തിലെ സേതുമാധവനേക്കാള്‍ തന്നെ വേട്ടയാടുന്നത് ചെങ്കോലിലെ സേതുമാധവനാണെന്ന് പറയുന്നു യുവ സൂപ്പര്‍ താരം പൃഥ്വിരാജ് അതിന് കാരണവും പൃഥ്വി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാളത്തില്‍ അര്‍ഹതയ്‌ക്കൊത്തു വിലയിരുത്തപ്പെടാതെ പോയ ഒരു രണ്ടാംഭാഗമാണ് ചെങ്കോല്‍. ട്വിറ്ററിലാണ് പൃഥ്വി ഈ അഭിപ്രായം പറഞ്ഞത്.
ദൈവത്തിന് വീണ്ടും കത്തെഴുതി മോഹന്‍ലാല്‍; ഭീകരത മരണത്തിന്റെ വിളയാട്ടം