ബ്രാഡ്പിറ്റും ആഞ്ജലീനയും വേര്‍പിരിയുന്നു

ബ്രാഡ്പിറ്റും ആഞ്ജലീനയും വേര്‍പിരിയുന്നു

0

ഹോളിവുഡില്‍ ആരാധകരെ ഏറെ ആകര്‍ഷിച്ച ഒരു താര ദാമ്പത്യത്തിനു കൂടി  തിരശീല വീഴുന്നു. ഒമ്പതു വര്‍ഷത്തെ സഹവാസത്തിനൊടുവില്‍ 2015ലാണ് ഇരുവരും വിവാഹിതരായത്. ബ്രാഡ്പിറ്റിന്റെ രണ്ടാമത്തെയും ആഞ്ജലീനയുടെ മൂന്നാമത്തെയും വിവാഹമായിരുന്നു അത്. മുമ്പ് ഏറെ അടുപ്പമുള്ളതും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഒരുമിച്ചിറങ്ങുന്നതുമായ ദമ്പതികള്‍ എന്ന നിലയില്‍ ശ്രദ്ധേയരായ ഇരുവരും കുറച്ചു നാളുകളായ അകല്‍ച്ചയിലായിരുന്നു. മൂന്നു  കുട്ടികളെ ദത്തെടുത്തതടക്കം ആറ് കുട്ടികള്‍ ഇരുവര്‍ക്കുമുണ്ട്. ഇവരുടെ കാര്യം തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നാണ് പിറ്റ് വിവാഹ മോചന വാര്‍ത്തയോട് പ്രതികരിക്കുന്നത്.

ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന വ്യക്തമാക്കുന്നു. ബ്രാഡ്പിറ്റിന്റെ അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും ആരോപണമുണ്ട്. കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നാണ് ആഞ്ജലീന പറയുന്നത്. മെലീസ് എത്രിഡ്ജ് തന്റെ കുട്ടികളുടെ പിതൃത്വം ബ്രാഡ്പിറ്റിനാണെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലും താര ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യം മറനീക്കിയിരുന്നു.

NO COMMENTS

Leave a Reply