ബിക്കിനി അണിഞ്ഞ് അഭിനയിക്കാന്‍ തയാറെന്ന് ലക്ഷ്മി മേനോന്‍
രഘുവിന്റെ സ്വന്തം റസിയ എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലാണ് അരങ്ങേറിയതെങ്കിലും തമിഴിലൂടെയാണ് ലക്ഷ്മി മേനോന്‍ ശ്രദ്ധ നേടിയത്. മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ താരത്തെ തേടിയെത്തി. അതിനിടെ ഇടയ്ക്കിടെ മലയാളത്തിലുമെത്തി. ഗ്രാമീണ, ഹോംലി കഥാപാത്രങ്ങളായിരുന്നു കൂടുതലായും ലഭിച്ചത്.
മോഹന്‍ലാല്‍ ചിത്രം റാണ ദഗുപതി നിരസിച്ചു
ഇതില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുകയാണ് ലക്ഷ്മി. താന്‍ മോഡേണ്‍ വേഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും. ആവശ്യമെങ്കില്‍ ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ തയാറാണെന്നും താരം പറയുന്നു. വിജയ് സേതുപതിയുടെ നായികയായി എത്തുന്ന റെക്ക എന്ന ചിത്രമാണ് ലക്ഷ്മി മേനോന്റെ റിലീസ് ആകാനുള്ള ചിത്രം ഇതില്‍ അല്‍പ്പം മോഡേണ്‍ വേഷത്തിലാണ് താരം എത്തുന്നത്.