മോഹന്‍ലാല്‍ ചിത്രം റാണ ദഗുപതി നിരസിച്ചു

മോഹന്‍ലാല്‍ ചിത്രം റാണ ദഗുപതി നിരസിച്ചു

0
 മോഹന്‍ലാലിനൊപ്പം ഉടന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ബാഹുബലി വില്ലന്‍ റാണ ദഗുപതി ട്വിറ്ററിലൂടെ അറിയിച്ചു. ലാലിനൊപ്പം അഭിനയിക്കുന്നത് ബഹുമതിയാണെങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍’ അഭിനയിക്കാന്‍ ദഗുപതിയെ സമീപിച്ചിരുന്നതായി സംവിധായകന്‍ മേജര്‍ രവി സ്ഥിരീകരിച്ചു ഒക്‌റ്റോബറില്‍ ചിത്രത്തിനായി ഡേറ്റ് നല്‍കാമെന്നായിരുന്നു റാണ ദഗുപതി ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഡിസംബറില്‍ മാത്രമേ ഫ്രീ ആകാനാകൂ എന്ന് അറിയിക്കുകയായിരുന്നെന്ന് മേജര്‍ രവി പറഞ്ഞു. യുദ്ധം ചിത്രീകരിക്കുന്നതിന് പ്രത്യേക അനുമതികളെല്ലാം വാങ്ങിയിട്ടുള്ളതിനാല്‍ ഷൂട്ടിംഗ് നീട്ടിക്കൊണ്ടുപോകാന്‍ ആകില്ലായിരുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. 

NO COMMENTS

Leave a Reply