വാട്ടര്‍ സ്‌പോര്‍ട്‌സ് ട്രെയ്‌നറായി നമിതാ പ്രമോദ്
റാഫിയുടെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന റോള്‍ മോഡലില്‍ നമിതാ പ്രമോദ് നായികയാകും. അടി കപ്യാരേ കൂട്ടമണിക്കു ശേഷം ഒരു ഇടവേള കഴിഞ്ഞാണ് നമിതാ പ്രമോദ് മലയാളത്തില്‍ നായികയായി എത്തുന്നത്. ഇതുവരെ ചെയ്യാത്ത പരീക്ഷണ വേഷമാണ് ചിത്രത്തില്‍ നമിതയ്ക്കുള്ളതെന്ന് സംവിധായകന്‍ റാഫി പറയുന്നു. ശ്രയ എന്ന വാട്ടര്‍ സ്‌പോര്‍ട്‌സ് ട്രെയ്‌നറായാണ് ചിത്രത്തില്‍ നമിത എത്തുന്നത്.
ഫഹദ് ഫാസിലിന്റെ അച്ഛനായി രണ്‍ജി പണിക്കരും ചിത്രത്തിലുണ്ട്. ഒക്‌റ്റോബര്‍ 17ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്. ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം.