അഭിനയം ട്രപ്പീസ് കളിയാണ്; പ്രണവിന് മോഹന്‍ലാല്‍ നല്‍കിയ ഉപദേശം

അഭിനയം ട്രപ്പീസ് കളിയാണ്; പ്രണവിന് മോഹന്‍ലാല്‍ നല്‍കിയ ഉപദേശം

0

മറ്റൊരു താരപുത്രന്‍ കൂടി മലയാള സിനിമയില്‍ വരവ് അറിയിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിലൂടെ എത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. അഭിനയം ഒരു ട്രപ്പീസ് കളി പോലെയാണെന്നും പ്രേക്ഷകരുടെ പിന്തുണ ഉണ്ടെങ്കിലെ വീഴാതെ പിടിച്ചു നില്‍ക്കാനാകൂവെന്നുമാണ് പ്രണവിന് മോഹന്‍ലാല്‍ നല്‍കിയിട്ടുള്ള ഉപദേശം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലേലം 2 ഉറപ്പിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍; സുരേഷ്‌ഗോപിക്കൊപ്പം യുവതാരവും

മകനു വേണ്ടി ഒരു ലോഞ്ചിംഗ് ഒരുക്കുക എന്നത് തനിക്ക് എളുപ്പമായിരുന്നെങ്കിലും സ്വന്തം വഴിയും അവസരങ്ങളും പ്രണവ് സ്വയം കണ്ടെത്തണമെന്ന ചിന്താഗതിയായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. സ്വന്തം വഴി കണ്ടെത്തുന്നതിന് ബുദ്ധിസ്റ്റ് തത്വശാസ്ത്രത്തെ പിന്തുടരാനും ലാല്‍ മകനെ ഉപദേശിച്ചു. മകന്റെ മികച്ച ഭാവിക്കായി പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു.

പേളിയുടെ നാണം കണ്ടപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

loading...

NO COMMENTS

Leave a Reply