ലേലം 2 ഉറപ്പിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍; സുരേഷ്‌ഗോപിക്കൊപ്പം യുവതാരവും

ലേലം 2 ഉറപ്പിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍; സുരേഷ്‌ഗോപിക്കൊപ്പം യുവതാരവും

0

സുരേഷ് ഗോപിയുടെ താരമൂല്യം ഏറെ ഉയര്‍ത്തിയ ചിത്രമായിരുന്നു ലേലം. ലേലത്തിന് ഒരു രണ്ടാം ഭാഗം വരുന്നുവെന്ന് ഏറെക്കാലമായി വാര്‍ത്തകളിലുണ്ട്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ലേലം 2 സംവിധാനം ചെയ്യുമെന്നായിരുന്നു ഏറ്റവും ഒടുവില്‍ വന്ന സൂചന. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിഥിന്‍ ഇത് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ തിരക്കഥ എഴുത്ത് പുരോഗമിക്കുകയാണെന്നും ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും നിഥിന്‍ പറയുന്നു.

നിവിന്റെ പുതിയ നായിക ഐശ്വര്യ ലക്ഷ്മി- ഫോട്ടോകള്‍ കാണാം

സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ജോഷി സംവിധാനം ചെയ്ത ലേലം. ഇപ്പോള്‍ രാജ്യസഭ എംപി ആയ ശേഷം സുരേഷ് ഗോപി ആദ്യം അഭിനയിക്കുന്ന ചിത്രമായിരിക്കും ലേലം 2. ആദ്യ ഭാഗത്തില്‍ നിന്നും നന്ദിനിയും സിദ്ധിഖും ചിത്രത്തില്‍ ഉണ്ടാകും. ഇതു കൂടാതെ യുവതാരവും നായക തുല്യവേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണാണ് ചിത്രം നിര്‍മിക്കുന്നത്.

NO COMMENTS

Leave a Reply