പേളിയുടെ നാണം കണ്ടപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

പേളിയുടെ നാണം കണ്ടപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത്

0

മഴവില്‍ മനോരമയുടെ ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ പേളി മാണി ഇപ്പോള്‍ സിനിമകളിലും സജീവമാകുകയാണ്. ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ്, ആദില്‍ ഇബ്രാഹിം നായകനാകുന്ന കാപ്പിരിതുരുത്ത് എന്നീ ചിത്രങ്ങളില്‍ മുഖ്യ വേഷമാണ് പേളിക്കുള്ളത്. എന്നാല്‍ ഇതിനെല്ലാം മുമ്പ് രഞ്ജിത് സംവിധാനം ചെയ്ത ‘ഞാന്‍’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട് പേളി. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിനാല്‍ ഈ വേഷവും ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അനുഭവത്തെ പറ്റി പേളി വിശദീകരിച്ചു.

വാട്ടര്‍ സ്‌പോര്‍ട്‌സ് ട്രെയ്‌നറായി നമിതാ പ്രമോദ്

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോത് ഒരു ഐഡിയയും ഇല്ലാതെയാണ്. ദുല്‍ഖറുമൊത്തുള്ള റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും നാണമായിരുന്നു. ഇതു സിനിമയാണ്, നാണമൊന്നും വേണ്ട, കണ്ണുകളില്‍ മാത്രം നോക്കിയാല്‍ മതിയെന്ന് ഇതുകണ്ട് ദുല്‍ഖര്‍ പറയും. ശരിക്കും ഫ്രണ്ട്‌ലിയും കൂളുമാണ് ദുല്‍ഖര്‍.
പ്രേതത്തില്‍ ജയസൂര്യക്ക് ഒപ്പം അഭിനയിച്ച അനുഭവവും താരം പറയുന്നു. ജയസൂര്യയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ ദൈവത്തെ കാണുംപോലെയാണ്. അത്രയ്ക്കും സമര്‍പ്പണ മനോഭാവമാണ് അദ്ദേഹത്തിന് ജോലിയോട്. ജയസൂര്യക്കൊപ്പം അഭിനയിക്കുമ്പോള്‍ കട്ട് പറഞ്ഞാല്‍ തീര്‍ന്നു പോയല്ലോ എന്നു വിഷമം തോന്നുമെന്നും പേളി പറയുന്നു. ഡി4 ഡാന്‍സില്‍ അതിഥിയായി എത്തിയപ്പോള്‍ പരിചയപ്പെട്ട ഫഹദ് ഫാസിലിനൊപ്പം ആഗ്രഹിക്കുന്നതായും പേളി പറയുന്നു.

ലിസിയുടെ വാക്കുകള്‍ ഡിപ്രഷനിലേക്ക് തള്ളിവിട്ടെന്ന് പ്രിയദര്‍ശന്‍

NO COMMENTS

Leave a Reply